Skip to main content

കൗണ്‍സിലര്‍ ഒഴിവ്

വടക്കാഞ്ചേരി ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ മലയാളം മീഡിയം സ്‌ക്കുളില്‍ കൗണ്‍സിലറെ താല്‍ക്കാലികമായി നിയമിക്കുന്നു. മനശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും കൗണ്‍സിലിംഗില്‍ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എം.എസ്.ഡബ്ല്യു ബിരുദമാണ് യോഗ്യത. പ്രായം 18 നും 40 നും മദ്ധ്യേ.

താല്‍പര്യമുളളവര്‍ ബയോഡാറ്റായും പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അപേക്ഷ നവംബര്‍ 10 നകം അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :  0487-2360381.
 

date