Skip to main content

ഹോമിയോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കും

 

പ്രളയക്കെടുതിയില്‍  ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട അപ്‌ഡേറ്റഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഹോമിയോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സൗജന്യമായി അനുവദിക്കുന്നതിന് ഒക്‌ടോബര്‍ 20നു മുമ്പ് ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ നല്‍കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. വെബ്‌സൈറ്റ്:www.medicalcouncil.kerala.gov.in

       പി.എന്‍.എക്‌സ്.4148/18 

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: നിയമസഭാസമിതി യോഗം 27ന്

 

കേരള നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി 27ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതി അധ്യക്ഷന്‍ സി.കെ.നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും സമിതിക്ക് ലഭിച്ച ഹര്‍ജികളില്‍ തെളിവെടുക്കും. യോഗത്തില്‍ പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ക്കും പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. 

                                                                     പി.എന്‍.എക്‌സ്.4147/18 

നിയമസഭാ പരിസ്ഥിതി സമിതി

 

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 24ന് രാവിലെ 11ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇടുക്കി ജില്ലയിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും തെളിവെടുക്കും. ജില്ലയിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളും ചെറുതോണി പാലവും സമീപപ്രദേശങ്ങളും സന്ദര്‍ശിക്കും.

പി.എന്‍.എക്‌സ്.4146/18

നിയമസഭാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം

 

കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍) അഞ്ചാമത് ബാച്ചിലേക്ക് 29 വരെ  അപേക്ഷിക്കാം. വെബ്‌സൈറ്റ്:www.niyamasabha.orgഫോണ്‍: 0471 2512662, 2512453, 9496551719

പി.എന്‍.എക്‌സ്.4145/18 

നിയമസഭാ സമിതി യോഗം

 

കേരള നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം സംബന്ധിച്ച സമിതി,  സെപ്റ്റംബര്‍ 24ന്  രാവിലെ 10.30ന് തൃശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ചിട്ടുള്ള പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടക്കും.

 ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സമിതി മുമ്പാകെ ഹാജരായി പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് നല്‍കാം.

പി.എന്‍.എക്‌സ്.4144/18 

ചേന്നമംഗലം കൈത്തറി പുനരുദ്ധാരണം: പ്രതീക്ഷിക്കുന്നത് 5.13 കോടി ചെലവ്

 

ചേന്നമംഗലം കൈത്തറി പുനരുദ്ധാരണത്തിന് 5.13 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ പറഞ്ഞു. 

പ്രളയം ബാധിച്ച എറണാകുളം ചേന്നമംഗലം കൈത്തറി മേഖലയുടെ പുനര്‍നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 

കോട്ടൂരില്‍ അന്തര്‍ദേശീയ ആന പുനരധിവാസകേന്ദ്രം: ധാരണാപത്രം ഒപ്പിട്ടു

 

*അടങ്കല്‍ തുക 113 കോടി

കോട്ടൂരില്‍ അന്തര്‍ദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം സ്ഥാപിക്കാന്‍ ഭവനനിര്‍മാണബോര്‍ഡുമായി വനം വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. വനം വകുപ്പ് മന്ത്രി കെ. രാജു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. 

പ്രളയം സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ അപഗ്രഥിക്കാന്‍  അവസരമുണ്ടാക്കി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

 

സംസ്ഥാനത്ത് സമീപകാലത്തുണ്ടായ പ്രളയം മനുഷ്യരുടെ വിവിധ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ അവസരം നല്‍കുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് സ്ഫിയര്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാരിതര ഏജന്‍സികളുടെ സ്റ്റേറ്റ് ഇന്റര്‍ ഏജന്‍സി കോ-ഓര്‍ഡിനേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Subscribe to