Skip to main content

സര്‍ട്ടിഫി്ക്കറ്റുകള്‍ നഷ്ടമായവര്‍ക്ക് അപേക്ഷിക്കാം

 

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റുകള്‍ (എന്‍.ടി.സി./പി.എന്‍.ടി.സി/എന്‍.എ.സി/പി.എന്‍.എ.സി/എസ്.റ്റി.സി/പി.എസ്.റ്റി.സി) നഷ്ടപ്പെടുകയോ കേട്പാട് സംഭവിക്കുകയോ ചെയ്തിട്ടുള്ളവര്‍ ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് അതത് പരിശീലന സ്ഥാപനങ്ങളില്‍ നിശ്ചിത അപേക്ഷാ ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത സ്ഥാപനങ്ങളില്‍ നിന്നും നോഡല്‍ ഐ.ടി.ഐ/ട്രെയിനിംഗ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ നിന്നും ഫോറം ലഭിക്കും.

   പി.എന്‍.എക്‌സ്.4110/18

സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും

 

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 (നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക്) അദ്ധ്യയന വര്‍ഷത്തേയ്ക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 29ന് വൈകുന്നേരം അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  തിരുവനന്തപുരം- 0471-2460397, എറണാകുളം- 0484-2368531, കോഴിക്കോട്- 0495-2768094 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

പായിപ്ര-ചെറുവട്ടൂര്‍ റോഡ് നവീകരണം തുടങ്ങി  

കൊച്ചി: പായിപ്ര ഗ്രാമപഞ്ചായത്തിലെ പായിപ്ര -ചെറുവട്ടൂര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റോഡിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും  2.26കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 

പായിപ്ര-ചെറുവട്ടൂര്‍ റോഡിന്റെ നാല് കിലോമീറ്റര്‍ ഭാഗത്തെ റോഡിന് സംരക്ഷണ ഭിത്തിയും ഓടയും സൈഡ് കോണ്‍ഗ്രീറ്റിംങ്ങും നടത്തുന്നതിനും, പായിപ്ര കവലയിലെ വെള്ളകെട്ടിന് പരിഹാരം കാണുന്നതിനായി പായിപ്ര കവലയില്‍ നിന്നും 300-മീറ്റര്‍ നീളത്തില്‍ റോഡ് ഉയര്‍ത്തുന്നതിനും ബി.സി.നിലവാരത്തില്‍ ടാര്‍ ചെയ്യുന്നതിനുമാണ് തുക അനുവദിച്ചിരിക്കുന്നത്. 

കയര്‍ തൊഴിലാളികള്‍ക്കുള്ള ആനുകൂല്യ വിതരണം 21 ന്

കൊച്ചി: ജില്ലയിലെ കയര്‍ തൊഴിലാളികള്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ 21 ന് രാവിലെ 11 ന് പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ എസ്. ശര്‍മ്മ എം.എല്‍.എ നിര്‍വഹിക്കും. 

2012 ഏപ്രില്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിരമിച്ച 22000 തൊഴിലാളികള്‍ക്കും കൂടി വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതിനായി സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡിന് 12.45 കോടി രൂപ അനുവദിച്ചിരുന്നു. ഈ കാലയളവില്‍ വിരമിച്ച കയര്‍ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വ കാലയളവ് കണക്കാക്കി 2500 രൂപ മുതല്‍ 15000 രൂപ വരെ ആനുകൂല്യം ലഭിക്കും. 

 

മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായമായി 8.31ലക്ഷം രൂപ അനുവദിച്ചു

കൊച്ചി: മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായമായി 8.31-ലക്ഷം രൂപ കൂടി  അനുവദിച്ചു . പതിനൊന്നാം ഘട്ട വിതരണത്തിനായാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 37പേര്‍ക്കാണ് 8.31ലക്ഷം രൂപ അനുവദിച്ചത്.   അനുവദിച്ച തുക അപേക്ഷകരുടെ  അക്കൗണ്ടുകളിലേയ്ക്കാണ് അയക്കുന്നത്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം സര്‍ക്കാര്‍ ധനസഹായങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തുമ്പോഴെ നാടിന്റെ വികസനം യാഥാര്‍ത്ഥ്യമാകുകയുള്ളുവെന്ന് മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം  പറഞ്ഞു.

പ്രളയം: പകര്‍ച്ചവ്യാധികളെ വരുതിയിലാക്കി ആരോഗ്യ വകുപ്പ്

കൊച്ചി: പ്രളയം മൂലം ഉണ്ടായേക്കാവുന്ന പകര്‍ച്ചാ വ്യാധികള്‍ക്ക് പൂര്‍ണ തടയിട്ട് ആരോഗ്യ വകുപ്പ്. പ്രളയം ഉണ്ടായിട്ടുപോലും കഴിഞ്ഞ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്ത പകര്‍ച്ചവ്യാധികളില്‍ നിന്നും കൂടുതലായി ഒന്നും തന്നെ ഈ വര്‍ഷമുണ്ടായിട്ടില്ല. പ്രളയത്തിനു ശേഷം പകര്‍ച്ചവ്യാധികള്‍ എന്ന ആശങ്കയെയാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പടി കടത്തിയത്.

മനുഷ്യക്കടത്തിനെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സുകളുമായി ഐ.സി.ഡി.എസും ജനമൈത്രി പോലീസും

കൊച്ചി: പ്രളയാനന്തരം സംസ്ഥാനത്ത് മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോതമംഗലത്ത് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. കോതമംഗലം ഐ.സി.ഡി.എസിന്റെയും ഊന്നുകല്‍ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്.

കോതമംഗലം മണ്ഡലത്തില്‍ 20 ലക്ഷം രൂപ ചികിത്സ ധനഹായം അനുവദിച്ചു

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികിത്സ ധനസഹായമായി 69 പേര്‍ക്കായി 20ലക്ഷം രൂപ അനുവദിച്ചു. പന്ത്രണ്ടാം ഘട്ട ധനസഹായമായിട്ടാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.ഇതിനു മുമ്പ് 2836 പേര്‍ക്കായി നാലു കോടി എഴുപത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച തുകയും കൂടി ആകുമ്പോള്‍ 2778 പേര്‍ക്കായി 4 കോടി 93 ലക്ഷം രൂപ മണ്ഡലത്തില്‍ ചികിത്സ ധനസഹായമായി അനുവദിച്ചതായും കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ പറഞ്ഞു.ചികിത്സ ധനസഹായത്തിന് അര്‍ഹരായവരുടെ വിവരങ്ങള്‍ അതത് വില്ലേജ് ഓഫീസുകളില്‍ നിന്നും അറിയിക്കും.ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം ലഭ്യമാകുന്നത്.

വെള്ളപ്പൊക്ക ദുരിതാശ്വാസം: 20, 21 തീയതികള്‍ പ്രവര്‍ത്തിദിനം

കൊച്ചി: റീബില്‍ഡ് കേരള മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് സെപ്തംബര്‍ 20, 21 തീയതികള്‍ പ്രവര്‍ത്തിദിനമായിരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്‌സ്, എറണാകുളം, ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത്, കാക്കനാട് എന്നിവര്‍ റീബില്‍ഡ് കേരള മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് ഹാജരാകേണ്‍താണ്.

Subscribe to