Skip to main content

പട്ടികജാതി കുടുംബങ്ങളിലെ ഏകവരുമാനദായകന്റെ മരണം: ധനസഹായത്തുക വർധിപ്പിച്ചു

 

പട്ടികജാതി കുടുംബങ്ങളിലെ ഏകവരുമാനദായകന്റെ മരണമുണ്ടായാൽ കുടുംബത്തിന് നൽകിവരുന്ന ധനസഹായത്തുക 50,000 രൂപയിൽനിന്ന് 2,00,000 രൂപയാക്കി വർധിപ്പിച്ച് ഉത്തരവായി. മരണം മൂലം കുടുംബത്തിനുണ്ടാകുന്ന അപരിഹാര്യമായ നഷ്ടം കണക്കിലെടുത്തും നിലവിലെ വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ പരിഗണിച്ചുമാണ് ധനസഹായത്തുക ഉയർത്തിയത്.

പി.എൻ.എക്സ്. 5515/18

സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 10 പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കുന്നതിന് സർക്കാർ അനുമതി.  ഇതിലേയ്ക്കായി 40 പുതിയ തസ്തികകൾ സൃഷ്ടിക്കാനും ഉത്തരവായിട്ടുണ്ട്. നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, പത്തനാപുരം, ചേർത്തല, ദേവികുളം, മൂവാറ്റുപുഴ, വടക്കുംചേരി, പേരാമ്പ്ര, കൂത്തുപറമ്പ്, കാഞ്ഞങ്ങാട് എന്നിവയാണ് പുതുതായി ആരംഭിക്കുന്ന ഓഫീസുകൾ.  നിലവിൽ കോർപ്പറേഷന് 14 ജില്ലാ ഓഫീസുകളും, വർക്കല, ഹരിപ്പാട്, ചേലക്കര, പട്ടാമ്പി, വണ്ടൂർ, തിരൂർ എന്നീ ആറു ഉപജില്ലാ ഓഫീസുകളുമാണുള്ളത്.  പുതിയ ഓഫീസുകൾ അടുത്ത മാർച്ചോടെ പ്രവർത്തനക്ഷമമാകും.

പ്രതേ്യക പത്രക്കുറിപ്പ് ഇന്ന് (15) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

 

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് (15) രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: ആല്‍വിന്‍ മെഡിക്കല്‍സ് കുമ്പഴ,പത്തനംതിട്ട, പൂജ മെഡിക്കല്‍സ് കോന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ കോഴഞ്ചേരി, ജന്‍ ഔഷധി മെഡിക്കല്‍സ് അടൂര്‍ , മേലൂട്ടില്‍ മെഡിക്കല്‍സ് പന്തളം, അമില്‍ മെഡിക്കല്‍സ് തിരുവല്ല, ആശ്വാസ് കമ്മ്യൂണിറ്റി ഫാര്‍മസി റാന്നി, നീതി മെഡിക്കല്‍ സ്റ്റോര്‍ പെരുനാട്.

ഖാദി എക്‌സ്‌പോ-2018 ഉദ്ഘാടനം ഇന്ന് (15 ന്)

 

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ഖാദി എക്‌സ്‌പോ-2018 ന്റെ ഉദ്ഘാടനം ഇന്ന് (15) വൈകുന്നേരം നടക്കും.  വൈവിധ്യമാര്‍ന്ന ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.

  (പിഎന്‍പി 4049/18)

കവിയൂര്‍ പുഞ്ചയിലെ വിത ഉത്സവം ഇന്ന്(15) 

 

 

കവിയൂര്‍ പുഞ്ചയിലെ വിത ഉത്സവം ഇന്ന് (15) രാവിലെ ഒന്‍പതിന് തിരുവല്ലക്ക് സമീപം കിഴക്കന്‍ മുത്തൂര്‍ നാട്ടുകടവില്‍ മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ചുള്ള നെല്‍കര്‍ഷക സെമിനാര്‍ 20ന് രാവിലെ 8.30ന് നാട്ടുകടവ് പലീപ്രക്ഷേത്ര ഓഡിറ്റോറിയത്തില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. 

എക്‌സൈസ് വകുപ്പിന്റെ ഡീഅഡിക്ഷന്‍ സെന്റര്‍  ഉദ്ഘാടനം ഇന്ന് (15)

 

 ലഹരിക്ക് അടിമപ്പെട്ടവരെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള ഡീഅഡിക്ഷന്‍ സെന്ററിന്റെ ഇന്ന്( (15)  രാവിലെ 9.30ന്  റാന്നി താലൂക്ക് ആശുപത്രിയില്‍ രാജുഎബ്രഹാം എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു തുടങ്ങിയവര്‍ പങ്കെടുക്കും.                    (പിഎന്‍പി 4047/18)

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അദാലത്ത്

 

 

ചെന്നീര്‍ക്കര പഞ്ചായത്തില്‍ പുതുതായി സാമൂഹ്യ സുരക്ഷ പെന്‍ഷന് അപേക്ഷിച്ച് വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള   അദാലത്ത് ഈ മാസം 22ന് രാവിലെ 10.30 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ നാളെ (16 ന്) മുമ്പ് പഞ്ചായത്തില്‍ നല്‍കണം.ഫോണ്‍ 0468-2350316

   (പിഎന്‍പി 4046/18)

രേഖകള്‍ ഹാജരാക്കണം

ഏറനാട് താലൂക്കില്‍ പ്രളയത്തെ തുടര്‍ന്ന് വീടുകള്‍ നഷ്ടപ്പെട്ടവരുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് റീ ബില്‍ഡ് കേരള എന്ന അപ്ലിക്കേഷന്‍ വഴി പ്രസിദ്ധപ്പെടുത്തിയിരുന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുവദിച്ച ധനസഹായം ലഭിക്കുന്നതിന് അപേക്ഷയും അനുബന്ധ രേഖകളും അതത് വില്ലേജ് ഓഫീസില്‍ ഹാജരാക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍.0483-2766121  

 

മത്സ്യതൊഴിലാളികള്‍ ഡിസംബര്‍ 16 വരെ കടലില്‍ പോകരുത്

തെക്കന്‍  ബംഗാള്‍  ഉള്‍ക്കടലിന്റെ  മധ്യഭാഗത്തും  ഇന്ത്യന്‍  മഹാസമുദ്രത്തിന്റെ ഭൂമധ്യ രേഖാ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ - തെക്ക്  കിഴക്കന്‍  ബംഗാള്‍  ഉള്‍ക്കടലിലും, തെക്ക് പടിഞ്ഞാറന്‍-മധ്യ പടിഞ്ഞാറന്‍  ബംഗാള്‍ ഉള്‍ക്കടലിലും ഡിസംബര്‍ 13 മുതല്‍ 16 വരെ കടല്‍  പ്രക്ഷുബ്ദമോ  അതി പ്രക്ഷുബ്ദമോ  ആകാന്‍  സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  

 

Subscribe to