Skip to main content

കിന്‍ഫ്ര പാര്‍ക്കില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം

 

ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്കിലെ  വസ്ത്ര നിര്‍മ്മാണ സ്ഥാപനത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം.  ജില്ലാ എംപ്ലോയബിലിറ്റി സെന്‍റര്‍ വഴി സ്റ്റിച്ചിംഗ് സ്റ്റാഫ് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തും. എസ്.എസ്.എല്‍. സി വരെ പഠിച്ച തുന്നലറിയാവുന്ന പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി    40. താത്പര്യമുള്ളവര്‍  കിന്‍ഫ്ര പാര്‍ക്കിലെ ബ്ലിസ്സ്ഫുള്‍ ഗാര്‍മെന്‍റ്സില്‍ ജൂണ്‍ 23 രാവിലെ 10 ന് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04912505435.

സൗജന്യ തൊഴില്‍ പരിശീലനം

 

വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് (സി.ഡി.റ്റി.പി) സ്‌കീമില്‍ ജൂലൈ രണ്ടിന് ആരംഭിക്കുന്ന ആര്‍ക്ക് വെല്‍ഡിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡാറ്റ എന്‍ട്രി, മെഷീന്‍ എംബ്രോയിഡറി, ഗാര്‍മെന്റ്‌സ് മേക്കിംഗ് എന്നീ സൗജന്യ കോഴ്്‌സുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  സൗജന്യ അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സി.ഡി.റ്റി.പി ഓഫീസുമായി നേരിട്ട് ബന്ധപ്പെടുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.   
(പി.ആര്‍.പി 1687/2018)

വിക്ടോറിയ കോളെജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

 

    ഗവ. വിക്ടോറിയ കോളെജില്‍ ബോട്ടണി  വകുപ്പില്‍  ഗസ്റ്റ്  ലക്ചറര്‍മാരെ നിയമിക്കും. യു.ജി.സി നെറ്റ് യോഗ്യത ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. എം.എസ്.സി ബോട്ടണിയില്‍ 55 ശതമാനം മാര്‍ക്കുളളവരെയും പരിഗണിക്കും. ഡി.ഡി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 25 രാവിലെ 11 ന്  അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പ്രോജക്ട് അസിസ്റ്റന്റ്; കരാര്‍ നിയമനം

 

തിരുവനന്തപുരം ജില്ലയില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍        ഫിഷ് സീഡ് ഫാമിലേക്ക് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലക്കാരില്‍ നിന്നും ഒരു പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  ഫിഷറീസ് സയന്‍സില്‍/സുവോളജിയില്‍  ബിരുദാനന്തരബിരുദവും പ്രവ്യത്തി പരിചയവും ഉളളവര്‍ക്ക് മുന്‍ഗണന.  കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ പരിജ്ഞാനം ഉായിരിക്കണം.

ജനപ്രതിനിധികള്‍ തെരെഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖ നല്‍കണം 

 

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ക്ഷേമനിധി നല്‍കുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തില്‍ 1995 - 2020 കാലയളവില്‍ ജനപ്രതിനിധികളായവര്‍ തെരെഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖ നല്‍കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04923 262373, 8281040596 

ക്വട്ടേഷന്‍ ക്ഷണിച്ചു  

ജില്ലാ ആശുപത്രിയിലെ വിവിധ യൂണിറ്റുകളിലെ എയര്‍ കണ്ടീഷന്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും എ എം സി ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  25 ന് രാവിലെ 11മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.

  പേരാവൂര്‍ ശിശുവികസന ഓഫീസിന്റെ ഔദേ്യാഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.    27 ന് വൈകിട്ട് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0490 2447299.

 

Subscribe to