Skip to main content

സി ഡിറ്റില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സിന്  അപേക്ഷിക്കാം

സി ഡിറ്റില്‍ ആരംഭിക്കുന്ന ദൃശ്യമാധ്യമ കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സിയാണ് യോഗ്യത.  അഞ്ച് ആഴ്ചത്തെ കോഴ്‌സിന്റെ ഒരു ബാച്ചില്‍ 20 പേര്‍ക്കാണ് പ്രവേശനം.  താല്‍പര്യമുള്ളവര്‍ സിഡിറ്റിന്റെ കണ്ണൂര്‍ റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0497 2711910.

ക്യാമ്പ് ഫോളോവര്‍ ഒഴിവ്  

 മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് േഫാളോവര്‍ തസ്തികയില്‍ നിലവിലുള്ള 27 ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 23 ന് രാവിലെ 9.30 ന് മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയനില്‍ നടത്തും.  കുക്ക്, വാട്ടര്‍ കാരിയര്‍, സ്വീപ്പര്‍, ധോബി, ബാര്‍ബര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്.  താല്‍പര്യമുള്ളവര്‍ രാവിലെ 9.30 ന് ആധാര്‍ കാര്‍ഡിന്റേ കോപ്പി സഹിതം ഹാജരാകണം.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പരീക്ഷ 29 ന്      

കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ 13ന് രാവിലെ  7.30 മുതല്‍ 9.15 വരെ നടത്തുവാന്‍ നിശ്ചയിച്ചതും നിപ്പാ വൈറസ് ബാധ മൂലം മാറ്റിവെച്ചതുമായ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്) തസ്തികയിലേക്കുളള ഒ എം ആര്‍ പരീക്ഷ 29 ന് രാവിലെ  7.30 മുതല്‍ 9.15 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങള്‍ക്കോ സമയത്തിനോ, രജിസ്റ്റര്‍ നമ്പറിനോ  മാറ്റമില്ല.

മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍  പൂര്‍ത്തിയാക്കി ആറ്റിങ്ങല്‍ നഗരസഭ.

 

നഗരസഭയുടെ നേതൃത്വത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഈ മാസം 25 വരെ തുടരും.  അലോപ്പതി, ഹോമിയോ, ആയുര്‍വേദം, സിദ്ധ തുടങ്ങി എല്ലാ ചികിത്സാ വിഭാഗവും ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.  അലോപ്പതി ഒഴികെയുള്ള വിഭാഗങ്ങളില്‍ സൗജന്യ മരുന്നും ലഭ്യമാണ്.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി കൈതവനം, വെള്ളിക്കുന്നം , പുളിക്കല്‍ തോട് ഉള്‍പ്പെടെ 41 തോടുകള്‍ ജനപങ്കാളിത്തതോടെ ശുചീകരിച്ചു.  മാമം കുളം നഗരസഭ നേരിട്ടും പാലയി കുളം ഹരിശ്രീ കുളം വേലന്‍കോണം കുളം ഉടുമ്പുകോണം കുളം  തുടങ്ങിയവ ജനപങ്കാളിത്തതോടെയുമാണ് നവീകരിച്ചത്.  

ഡിപ്ലോമ ഇന്‍ ലാംഗേ്വജ് എജുക്കേഷന്‍  സ്‌പോട്ട് അഡ്മിഷന്‍     

ഹിന്ദി ബി എഡിന് തുല്യമായ ഡിപ്ലോമ ഇന്‍ ലാംഗേ്വജ് എജുക്കേഷന്‍ കോഴ്‌സ് മെറിറ്റ് ക്വാട്ട സ്‌പോട്ട് അഡ്മിഷന്‍ 26 ന് രാവിലെ 10 മണിക്ക് അടൂര്‍ സെന്ററില്‍ നടക്കും.  ഹിന്ദിയിലുള്ള ബി എ, എം എ, പ്രചാരസഭകളുടെ പ്രവീണ്‍, സാഹിത്യാചാര്യ കഴിഞ്ഞവര്‍ക്കും അവസാന പരീക്ഷ എഴുതുന്നവര്‍ക്കും പങ്കെടുക്കാം.  പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും.  വിലാസം: പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗേ്വജ് എജുക്കേഷന്‍, അടൂര്‍, പത്തനംതിട്ട.  ഫോണ്‍: 04734226028, 9446321496. 

വയോജനങ്ങള്‍ക്കെതിരായ അതിക്രമം:  ബോധവല്‍ക്കരണ സെമിനാറും വാഹനപ്രചരണജാഥയും

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കും അവഗണനയ്ക്കുമെതിരെ ബോധവല്‍ക്കരണ പരിപാടികളുമായി സാമൂഹ്യനീതിവകുപ്പ്. മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 22-ന് വാഹനപ്രചരണജാഥ നടത്തും. കാള്‍ടെക്‌സ് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന വാഹനപ്രചരണജാഥയ്ക്ക് തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടൗണ്‍ സ്‌ക്വയറില്‍ വാഹനജാഥ സമാപിക്കും. ചടങ്ങില്‍ ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും സംസാരിക്കും.

ഫാഷന്‍ ഡിസൈനിങ്ങ് കോഴ്‌സ്      

തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് എന്ന സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തെ സൗജന്യ ഫാഷന്‍ ഡിസൈനിങ്ങ് & ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സി യാണ് അടിസ്ഥാന യോഗ്യത.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 25 രൂപക്ക് തോട്ടട ഗവ.ടെക്‌നിക്കല്‍ സ്‌കൂളില്‍ ലഭിക്കും.  അപേക്ഷ 26 ന് വൈകിട്ട് 4 മണി വരെ സ്വീകരിക്കും.  ഫോണ്‍: 0497 21835260, 9946521062.

Subscribe to