Skip to main content

എറണാകുളം അറിയിപ്പുകള്‍1

ജില്ലാതലത്തില്‍ റിസോഴ്‌സ് അധ്യാപകരെ നിയമിക്കുന്നു

 

കൊച്ചി:  സമഗ്ര ശിക്ഷാ അഭിയാന്‍ കേരളം - ഐ.ഇ.ഡി റിസോഴ്‌സ് അധ്യാപകരെ എലിമെന്ററി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. 50 ശതമാനത്തില്‍ കുറയാത്ത ബിരുദവും സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍, ബി.എഡ് അല്ലെങ്കില്‍  50 ശതമാനത്തില്‍ കുറയാത്ത  പ്ലസ് ടു ഉം സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

ഒരു മാസത്തെ പെന്‍ഷന്‍ നല്‍കി ദമ്പതികള്‍

 

 

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച വണ്ടന്‍മേട് പുതിയ വീട്ടില്‍ പി.ജി മത്തായിയും ഭാര്യ വിന്‍സി കെ ജോര്‍ജും തങ്ങളുടെ ഒരു മാസത്തെ പെന്‍ഷനായ 51, 113 രൂപ ദുരിതശ്വാസ നിധിയിലേക്ക് നല്കി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ധന സമാഹരണ ചടങ്ങില്‍ വച്ച് മന്ത്രി എം.എം മണിക്ക് ദമ്പതികള്‍ ചെക്ക് കൈമാറി.ഇതോടൊപ്പം അടുത്ത മാസം മുതല്‍ ജീവിതാവസാനം വരെ എല്ലാ മാസവും തന്റെ പെന്‍ഷന്‍ തുകയില്‍ നിന്നും ആയിരം രൂപ വീതം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സര്‍ക്കാരിന് നല്കിക്കൊണ്ടുള്ള സമ്മതപത്രവും മത്തായി കൈമാറി.

ചിത്രരചനയിലൂടെ ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ബ്ലോക്ക് പഞ്ചായത്തംഗം .

 

 

അഴുത ബ്ലോക്ക് പഞ്ചായത്തംഗമായ അബ്ദുള്‍ റസാഖാണ് 

 ചിത്രം വരച്ച് വില്പന നടത്തി ലഭിച്ച 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുവാന്‍ മന്ത്രി എം.എം മണിക്ക് കൈമാറിയത്. കുമളി ഡിവിഷന്‍ മെമ്പറായ അബ്ദുള്‍ റസാഖ് ചിത്രകാരനും കഥാകാരനുമാണ്.

അഴുത ബ്ലോക്കില്‍ സമാഹരിച്ച് നല്കിയത് 81. 46 ലക്ഷം രൂപ

 

 

അഴുത ബ്ലോക്കില്‍ നിന്നും ബ്ലോക്ക്  ഗ്രാമ പഞ്ചായത്തുകളും വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി നല്കിയത് 81,46,653 രൂപ. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വച്ച്

കട്ടപ്പന ബ്ലോക്കില്‍ നിന്നും ലഭിച്ചത് 48.25 ലക്ഷം  രൂപ

 

 

കട്ടപ്പന ബ്ലോക്കില്‍ നിന്നും സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയത് 48, 25132 രൂപ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്  രണ്ട് ലക്ഷം, ഗ്രാമ പഞ്ചായത്തുകളായ അയ്യപ്പന്‍കോവില്‍ രണ്ടര ലക്ഷം, ചക്കുപള്ളം  15 ലക്ഷം, ഇരട്ടയാര്‍  ഒരു ലക്ഷം, കാഞ്ചിയാര്‍  അഞ്ചു ലക്ഷത്തി മുപ്പത്തൊന്നായിരം, ഉപ്പുതറ മൂന്നു ലക്ഷം, വണ്ടന്‍മേട് 10 ലക്ഷം എന്നീ തുകയ്ക്കുള്ള ചെക്കുകളും ഡ്രാഫ്റ്റുകളും മന്ത്രി എം.എം മണിക്ക് കൈമാറി.  ജില്ലയിലെ അക്ഷയ സംരംഭകര്‍ ,  ഹൈറേഞ്ച് മോട്ടോര്‍ തൊഴിലാളി അസോസിയേഷന്‍  , 

വിവാഹ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും വിവാഹധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേകഷകര്‍ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും വാര്‍ഷിക വരുമാനം 36000 രൂപയില്‍ അധികരിക്കാത്തവരും 40 ശതമാനത്തിനുമേല്‍ വികലാംഗത്വം ഉള്ളവരും ആയിരിക്കണം. അപേക്ഷഫോം സാമൂഹ്യനീതി വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡtuണ്‍ലോഡ് ചെയ്യാം. വിവരങ്ങള്‍ക്ക് 04862 228160.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് നടത്തി

 

പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗിന്റെയും മാനസികോല്ലാസ പരിപാടികളുടെയും ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് ഗവ. ഹൈസ്‌കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ നിര്‍വ്വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലാ മാനസികാരോഗ്യ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. 

Subscribe to