Skip to main content

ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനങ്ങള്‍ നടത്താം

കേരള ലളിതകലാ അക്കാദമി 2018-2019 വര്‍ഷത്തെ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനഗ്രാന്റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000/-രൂപ വീതമാണ് ധനസഹായം നല്കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8'' ത 6'' സൈസിലുള്ള പത്തു കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ്, പ്രദര്‍ശനം നടത്തുവാനുദ്ദേശിക്കുന്ന സ്ഥലം, ഗ്യാലറി എന്നിവയടങ്ങുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷകള്‍ നല്‍കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാര്‍ 2019 മാര്‍ച്ച് 31ന് മുന്‍പായി അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറിയിലാണ് പ്രദര്‍ശനം നടത്തേണ്ടത്.

ഒരു ലക്ഷം നല്‍കി.

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ അനദ്ധ്യാപകര്‍, പി.ടി.എ എന്നിവരില്‍ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.

 

കൂടിക്കാഴ്ച 19ന്

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പിലാക്കുന്ന എന്റെ ഗ്രാമം പദ്ധതി യിലൂടെ ചെറുകിട    സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷകരില്‍ നിന്നും അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനുളള കൂടിക്കാഴ്ച  സെപ്തംബര്‍ 19 ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടക്കും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

 

ജോലി ഒഴിവ്

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍  ഒഴിവുളള (ഏകദേശം ഒരു മാസക്കാലം) ഒരു ഇലക്ട്രിക്കല്‍  എഞ്ചിനീയറിംഗ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക്    നിയമനം നടത്തുന്നു. ബന്ധപ്പെട്ട  ട്രേഡില്‍   എസ്.എസ്.എല്‍.സി. യും ഐ.ടി.ഐ.  യും /  ഡിപ്‌ളോമ / ടി.എച്.എച്.എല്‍.സി. യോഗ്യതയുളള വയറിംഗ് അറിയുന്ന വര്‍  സെപ്റ്റംബര്‍ 19 ന് രാവിലെ 10 ന്  അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും  സഹിതം   കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

ജില്ലയെ ലെഫ്റ്റ് വിങ് എക്‌സ്ട്രിമിസ്റ്റ് ബാധിത ജില്ലയായി ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായി ജില്ലയുടെ വികസനത്തിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും അന്തിമരൂപം നല്‍കുന്നതിനും ജില്ലാതല ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം  ഇന്ന് (സെപ്തംബര്‍ 18) വൈകുന്നേരം 4.30ന്  ജില്ലാ കലക്ടരുടെ ചേമ്പറില്‍ ചേരും.

 

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് പഞ്ചായത്തുകള്‍ സമാഹരിക്കുന്ന തുകയ്ക്ക് ആനുപാതികമായി സര്‍ക്കാര്‍ ധനസഹായമുണ്ടാകും: മന്ത്രി ഡോ. തോമസ് ഐസക്ക് 

പ്രളയബാധിതമല്ലാത്ത  പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ നവീകരിക്കുന്നതിന് പഞ്ചായത്തുകള്‍ സമാഹരിക്കുന്ന തുകയ്ക്ക് ആനുപാതികമായി സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ധനകാര്യ മന്ത്രി  ഡോ. തോമസ് ഐസക്ക്. കോട്ടയം മണ്ഡലത്തില്‍ ധനസമാഹരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു  അദ്ദേഹം. ജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കു ന്നത്. പ്രളയബാധിത പഞ്ചായത്തുകള്‍ പോലും അകമഴിഞ്ഞ്  സംഭാവന നല്കി യിട്ടുണ്ട്. പ്രളയബാധിതമല്ലാത്ത പഞ്ചായത്തുകള്‍ക്ക്  കൂടുതല്‍ ഉത്തരവാദിത്തമുണ്ട്.  തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ യെടുക്കണം.

Subscribe to