Skip to main content

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി തുല്യതാ  പരീക്ഷാ: ഹാള്‍ടിക്കറ്റ് വിതരണം 26നും 27നും

 

സെപ്റ്റംബര്‍ 30, ഒക്‌ടോബര്‍ ഒന്ന്, മൂന്ന് തിയതികളില്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി തുല്യതാ പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് അവരവരുടെ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സെപ്റ്റംബര്‍ 26, 27 തിയതികളില്‍ വിതരണം ചെയ്യും. പരീക്ഷാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളിലെത്തി പ്രിന്‍സിപ്പാള്‍മാരില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റണം.

 പി.എന്‍.എക്‌സ്.4215/18

 

സൗജന്യ ആയുര്‍വേദ ചികില്‍സ

 

സ്ഥായിയായ കടുത്ത ദു:ഖം, ഒന്നിനോടും താല്‍പ്പര്യമില്ലായ്മ, ഉറക്കം കുറയുക, അമിത ഉറക്കം, ഏകാകിയായി ഇരിയ്ക്കാന്‍ താല്‍പര്യം, അനാവശ്യ കുറ്റബോധം, അവ്യക്തമായ വേദനകള്‍, ആത്മഹത്യാ ചിന്ത/ശ്രമം എന്നീ ലക്ഷണങ്ങള്‍ രണ്ട് ആഴ്ചയില്‍ കൂടുതലായി നിലനില്‍ക്കുന്ന 65 നും 75 നും ഇടയില്‍ പ്രായമുളളവര്‍ക്ക് ഗവേഷണ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്വസ്ഥവൃത്തം 2-ാം നമ്പര്‍ ഒ.പി. യിലും ജെറിയാട്രിക് ഒ.പി. യിലും സൗജന്യ ചികില്‍സ ലഭ്യമാണ്. ഞായറാഴ്ച ഒഴികെ രാവിലെ 8 മണിമുതല്‍ ഉച്ചക്ക് 1 മണി വരെയുളള സമയങ്ങളില്‍ ഒ.പി. സേവനം ലഭ്യമാണ്. ഫോണ്‍: 9497458690  

ബീച്ച്  ക്ലീനിംഗ് ക്യാമ്പയിന്‍

    ലോക ടൂറിസം ദിനാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 ന് രാവിലെ ഒമ്പത് മണിക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ക്ലീനിംഗ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.  താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍, കോളേജുകള്‍, സ്‌കൂളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം.  താല്‍പര്യമുള്ളവര്‍ ഡി ടി പി സി ഓഫീസില്‍ ബന്ധപ്പെടണം.  ഫോണ്‍: 0497 2706336.
 

വൈദ്യുതി മുടങ്ങും

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ കോളേജ്, കുറുവ, ദിനേശ് കറി പൗഡര്‍, അവേര, കുറുവ വായനശാല, വട്ടുപാറ, കടലായി ടെമ്പിള്‍, കടലായി ആശാരിക്കാവ് ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 26) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട്  ആറ് മണി വരെ വൈദ്യുതി മുടങ്ങും.
    തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചുങ്കം, ചോനാടം, തുയ്യത്ത്, ഫിഷ്‌യാര്‍ഡ്, റബ്‌കോ റോഡ് ഭാഗങ്ങളില്‍ ഇന്ന്(സെപ്റ്റംബര്‍ 26) രാവിലെ എട്ടര മുതല്‍ വൈകിട്ട്  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

സീറ്റൊഴിവ്

    പെരിങ്ങോം ഗവ.ഐ  ടി ഐ യില്‍ എന്‍ സി വി ടി അംഗീകാരമുള്ള വെല്‍ഡര്‍ ട്രേഡില്‍ സീറ്റുകള്‍ ഒഴിവുണ്ട്.  അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ലും ഐ ടി ഐ ഓഫീസിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ 55 രൂപ ഫീസ് സഹിതം സെപ്റ്റംബര്‍ 27 ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ഫോണ്‍: 04985 236266.

ക്വട്ടേഷന്‍ ക്ഷണിച്ചു

    പിണറായി ഗവ. ഐ ടി ഐയിലെ ഇലക്ട്രീഷ്യന്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അസവാന തീയ്യതി ഒക്ടോബര്‍ 22 ന് രണ്ട് മണി. ഫോണ്‍. 0490 2384160.

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം

    കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ 2018-19 ബാച്ചിലേക്ക് സീറ്റുകളൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്. ksg.keltron.in എന്ന വെബ് സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും. ക്ലാസുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും.

Subscribe to