Skip to main content

കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു

 

2018 ഒക്‌ടോബറിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.  പരീക്ഷാഭവൻ വെബ്‌സൈറ്റിലും  www.ktet.kerala.gov.in എന്ന വെബ്‌പോർട്ടലിലും ലഭ്യമാണ്.  നാലു കാറ്റഗറികളിലായി 69985 പേർ പരീക്ഷയെഴുതിയതിൽ 8178 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.  നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 11.69.  കാറ്റഗറി-1 ൽ 2640 പേർ വിജയിച്ചു (വിജയശതമാനം 11.92). കാറ്റഗറി-2 ൽ 1741 പേർ വിജയിച്ചു (വിജയശതമാനം 10.42).  കാറ്റഗറി-3 ൽ 2378 പേർ വിജയിച്ചു (വിജയശതമാനം 10.39).  കാറ്റഗറി-4 ൽ 1419 പേർ വിജയിച്ചു (വിജയശതമാനം 17.24).  

എഞ്ചിനീയറിംഗ് കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ് ഇന്ന് (ഡിസംബർ 14) ഗവർണർ ഉദ്ഘാടനം ചെയ്യും

 

കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗവും സി.ഇ.ടി കോളേജ് ഓഫ് മാനേജ്‌മെൻറും സംയുക്തമായി സംഘടിപ്പിക്കുന്ന 16 ാമത് അന്താരാഷ്ട്ര കോൺഫറൻസ് ഇന്നുമുതൽ (ഡിസംബർ 14) 16 വരെ നടക്കും. എഞ്ചിനീയറിംഗ് കോളേജിലെ സി.ഇ.ടി.എ.എ ഹാളിൽ നടക്കുന്ന ചടങ്ങ് ഗവർണർ പി. സദാശിവം ഇന്ന് (ഡിസംബർ 14) രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും.

എർഗോണമിക്‌സ്, ഹ്യൂമൻ ഫാക്ടർ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിൽ 170 ഓളം പേപ്പറുകൾ ഇന്ത്യയിലും വിദേശത്തും നിന്നുള്ള വിദഗ്ധർ അവതരിപ്പിക്കും.

പി.എൻ.എക്സ്. 5509/18

ഭാഷാധ്യാപക യോഗ്യതാ പരീക്ഷ: അപേക്ഷ തീയതി നീട്ടി

 

പരീക്ഷാഭവൻ 2019 മാർച്ച് ഒന്നു മുതൽ എട്ടു വരെ നടത്തുന്ന എൽ.പി/യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യത പരീക്ഷയുടെ അപേക്ഷ 300 രൂപ സൂപ്പർ ഫൈനോടു കൂടി ശനിയാഴ്ച വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കും.

പി.എൻ.എക്സ്. 5507/18

സൗദി ഹോസ്പിറ്റലിൽ മാനേജർ നിയമനം

 

സൗദി അറേബ്യയിലെ അൽ മൗവ്വാസാത്ത് ഹോസ്പിറ്റലിലേക്ക് സപ്പോർട്ട് സർവ്വീസ് മാനേജരുടെ ഒഴിവിലേക്ക് അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ഒഡെപെക്ക് മുഖേന ഈ മാസം 20 ന് കൊച്ചിയിൽ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcprivate@gmail.com എന്ന ഇ-മെയിലേക്ക് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in.  ഫോൺ:0471-2329440/41/42/43/45.

പി.എൻ.എക്സ്. 5506/18

നാഷണൽ ആയുഷ് മിഷൻ പ്രോജക്ടിൽ വിവിധ തസ്തികകളിൽ താല്കാലിക നിയമനം

 

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ആയൂർവേദ തെറാപ്പിസ്റ്റ്, സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ താല്കാലികമായി നിയമനം നടത്തുന്നു. തിരുവന്തപുരം ആയൂർവ്വേദ കോളേജിന് സമീപമുള്ള ആരോഗ്യഭവനിലെ ഭാരതീയ ചികിത്സാ വകുപ്പ്  ജില്ലാ മെഡിക്കൽ ഓഫീസിൽ വിവിധ ദിവസങ്ങളിലായി വാക്ക് ഇൻ  ഇന്റർവ്യൂ നടക്കും.   

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് ഇന്ന് (14.12.2018)

 

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ ഇന്ന് (ഡിസംബർ 14) രാവിലെ 11ന് നടക്കും.  ചെയർമാൻ റിട്ട. ജസ്റ്റിസ് ജി. ശിവരാജൻ, മെമ്പർമാരായ അഡ്വ. വി.എ. ജെറോം, മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, മെമ്പർ സെക്രട്ടറി ബിശ്വനാഥ സിൻഹ എന്നിവർ പങ്കെടുക്കും.

പി.എൻ.എക്സ്. 5503/18

ഊർജ്ജസംരക്ഷണ ദിനാചരണം ഇന്ന് (ഡിസംബർ 14)

 

ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് (ഡിസംബർ 14) എല്ലാ വകുപ്പുമേധാവികളും ജില്ലാ കളക്ടർമാരും പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികളും അവരവരുടെ ഓഫീസുകളിലും അതത് വകുപ്പുകളുടെ ഭരണനിയന്ത്രണത്തിലുള്ള ഓഫീസുകളിലും ഇന്ന് (ഡിസംബർ 14) രാവിലെ 11 നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസംബ്ലി സെഷനിലും ഊർജ്ജ സംരക്ഷണ പ്രതിജ്ഞയെടുക്കും.  പ്രതിജ്ഞയുടെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

''ഊർജ്ജ വിഭവങ്ങളുടെ അമിതചൂഷണവും അമിതോപഭോഗവും വരുത്തിവെയ്ക്കുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും എന്റെ നാടിന്റെയും മുഴുവൻ ലോകത്തിന്റെയും നാശത്തിന് വഴിവെക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

Subscribe to