Skip to main content

ശുചീകരണയജ്ഞം നാടിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കണം-മന്ത്രി കെ. രാജു

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 27 മുതല്‍ 29 വരെ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ശുചീകരണ യജ്ഞം നാടിന്റെ ഉത്തരവാദിത്വമായി കണ്ട് ജില്ലയില്‍ എല്ലാ വിഭാഗം ആളുകളും പങ്കുചേരണമെന്ന് വനം, പരിസ്ഥിതി വകുപ്പ് മന്ത്രി കെ രാജു നിര്‍ദേശിച്ചു. കൊല്ലം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പകര്‍പ്പനി നിയന്ത്രണവുമായി ബന്ധപ്പെട്ട അടിയന്തിര യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണത്തില്‍ ഇതുവരെ കുറവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ പരഹരിക്കാന്‍ കഴിയുംവിധം ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം യജ്ഞത്തിന്റെ ഭാഗമായി നടത്തേണ്ടതുണ്ട്.

Subscribe to Kollam