Skip to main content

ജില്ലാ കേരളോത്സവം: കായിക മത്സരങ്ങള്‍ ഇന്നു (11) മുതല്‍

ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായുള്ള കായിക മത്സരങ്ങള്‍ ഇന്നു മുതല്‍ 13 വരെ പത്തനംതിട്ടയിലും അടൂരിലുമായി നടക്കും. കായിക മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന്(11) രാവിലെ 8.30ന് ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

ഇന്ന് അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, പഞ്ചഗുസ്തി, നീന്തല്‍, കളരിപ്പയറ്റ്, കബഡി, ചെസ്, വടംവലി എന്നിവയും നാളെ(12) ഫുട്‌ബോള്‍, ആര്‍ച്ചറി, ബാസ്‌ക്കറ്റ്‌ബോള്‍ എന്നിവയും 13ന് ക്രിക്കറ്റ്, വോളിബോള്‍ മത്സരങ്ങളും നടക്കും. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, പത്തനംതിട്ട മാര്‍ത്തോമ സ്‌കൂള്‍ സ്‌റ്റേഡിയം, അടൂര്‍ ഗ്രീന്‍വാലി സ്വിമ്മിംഗ് പൂള്‍,. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം,. ജ്യോതി ജൂവലറി ഇന്‍ഡോര്‍ സ്‌റ്റേഡിയം പത്തനംതിട്ട എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക. 
 

date