Skip to main content

രാരീരം പദ്ധതി' സംസ്ഥാനതല ഉദ്ഘാടനം 21ന്

 

 

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ആയുഷ് മിഷന്‍ ആവിഷ്‌കരിച്ച 'രാരീരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 21 ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഇടുക്കിയില്‍ നിര്‍വ്വഹിക്കും. പാറേമാവ് ജില്ലാ ആയുര്‍േവ്വദ ആശുപത്രി (അനക്‌സ്) അങ്കണത്തില്‍ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ ് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി അധ്യക്ഷത വഹിക്കും. ആയുര്‍വേദത്തിന്റെ പരമ്പരാഗത വിജ്ഞാനത്തിന്റെ ഭാഗമായ ഗര്‍ഭിണീ പരിചരണം, പ്രസവാന്തര ശുശ്രൂഷ, നവജാതശിശു പരിചരണം എന്നിവയെകുറിച്ച് ശാസ്ത്രീയമായി ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടുക്കി എം.പി അഡ്വ.ജോയ്‌സ് ജോര്‍ജ് മുഖ്യാതിഥി ആയിരിക്കും. ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തും. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ.അനിത ജേക്കബ് പദ്ധതി വിശദീകരിക്കും.ത്രിതല പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.നാഷണല്‍ ആയുഷ്മിഷന്‍ സ്റ്റേറ്റ്മിഷന്‍ ഡയറക്ടര്‍  കേശവേന്ദ്രകുമാര്‍ ഐ.എ.എസ് സ്വാഗതവും ഭാരതീയി ചികിത്സാ വകുപ്പ് ഡി.എം.ഒ ഡോ.കെ.സി. രാധാമണി നന്ദിയും പറയും.

 

date