Skip to main content

അതിഥി അധ്യാപക നിയമനം: കൂടിക്കാഴ്ച നാളെ (മേയ് 24)

    തൃപ്പൂണിത്തുറ ഗവണ്‍മെന്റ് സംസ്‌കൃത കോളേജില്‍ സംസ്‌കൃതം വേദാന്തം, ജ്യോതിഷം ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിലവിലുളള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയവരും യു.ജി.സി യോഗ്യതയുളളവരും അതത് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. യു.ജി.സി യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും. താത്പര്യമുളള ജ്യോതിഷ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ നാളെ (മേയ് 24) രാവിലെ 11 നും വേദാന്ത വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
പി.എന്‍.എക്‌സ്.1930/18

date