Skip to main content

ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിനു കീഴിലുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  തൈക്കാട്, തലയോലപ്പറമ്പ്, പെരിങ്ങോട്ടുകുറിശ്ശി, കാസര്‍കോട് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് സെന്ററുകളിലേക്കാണ് അപേക്ഷിക്കാവുന്നത്.  130 സീറ്റുകളുണ്ട്.  65 ശതമാനം മെറിറ്റടിസ്ഥാനത്തിലും 35 ശതമാനം സംവരണാടിസ്ഥാനത്തിലും പ്രവേശനം നല്‍കും.  അപേക്ഷകര്‍ക്ക് 2018 ഡിസംബര്‍ 31 ന് 17 തികഞ്ഞിരിക്കണം. 30 വയസ് കവിയരുത്.  പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വയസ്സും പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വയസ്സും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.  അപേക്ഷകര്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയണം.

ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ട് സീറ്റുകളും പാരാമിലിറ്ററി/എക്‌സ്പാരാമിലിറ്ററി സര്‍വ്വീസുകാരുടെ ആശ്രിതര്‍ക്ക് ഒരു സീറ്റും സംവരണം ചെയ്തിട്ടുണ്ട്.  അപേക്ഷാഫോമും, പ്രോസ്‌പെക്ടസും www.dhskerala.gov.in ല്‍ ലഭ്യമാണ്.  അപേക്ഷാഫീസ് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 75 രൂപയും ജനറല്‍ വിഭാഗത്തിന് 200 രൂപയുമാണ്.  പൂരിപ്പിച്ച അപേക്ഷകള്‍, നിശ്ചിത അപേക്ഷാഫീസ് 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയിലടച്ച രസീത് സഹിതം ജൂലൈ 16 ന് വൈകുന്നേരം അഞ്ച് മണിക്കകം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പാളിന് നല്‍കണം.

വിശദവിവരങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, ജില്ലാ മെഡിക്കല്‍ ഓഫീസ്, മേല്‍സൂചിപ്പിച്ച പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍  പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും.   

പി.എന്‍.എക്‌സ്.2353/18

date