Skip to main content

ബഡ്‌സ് സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കു സന്തോഷം നിറഞ്ഞ പ്രവേശനോത്സവം

ശാരീരികമായ വെല്ലുവിളി നേരിടുന്നതും ഭിന്നശേഷിക്കാരുമായ കുട്ടികള്‍ക്കായി  കൊണ്ടോട്ടിയില്‍ നഗരസഭക്ക് കീഴില്‍  പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു സന്തോഷം നിറഞ്ഞ പ്രവേശനോത്സവം.  പ്രവേശനോത്സവ സമ്മാനമായി, അധ്യാപകരുടേയും ,വിദ്യാര്‍ഥികളുടെയും സഹായത്തോടെ  ഇ.എം.ഇ.എ. ട്രൈനിംഗ് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ ബേഗ് ,പുസ്തകം, ഉള്‍പ്പെടെയുള്ള പഠനോപകരണ കിറ്റും,പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പെരുന്നാള്‍ വസ്ത്രവും വിതരണം  ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി. നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ കെ.എം. ഇസ്മായീല്‍ പദ്ധതി വിശദീകരിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മപേഴ്‌സണ്‍  അസ്മാബി, വാര്‍ഡ് കൗണ്‍സിലര്‍ റസിയ , കൗണ്‍സിലര്‍മാരായ മൂസ എന്ന ബിച്ചാപ്പു, ചുക്കാന്‍ ബിച്ചു. ബഡ്സ് സ്‌കൂള്‍ പ്രധാനാധ്യാപിക കൗലത്ത്, പി.ടി.എ വൈസ് പ്രസിഡന്റ്  അബ്ദുല്‍ മജീദ്, കോളേജ്
യൂണിയന്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി കെ.പി മുഹമ്മദ് ഫാഇസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പുതുതായി പ്രവേശനം നേടിയ  വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ  50 ഓളം പേര്‍ക്കാണ് പഠനോപകരണം വിതരണം ചെയ്തത്.   

date