Skip to main content

പെരിന്തല്‍മണ്ണ മുനിസിപ്പല്‍ തല പ്രവേശനോത്സവം

 

പുതിയ അധ്യയന വര്‍ഷത്തെ ആഘോഷപൂര്‍വ്വം വരവേറ്റുകൊണ്ട്  നഗരസഭ പ്രവേശനോത്സവം ശ്രദ്ധേയമായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നഗരസഭ ആവിഷ്‌ക്കരിച്ച വിജയപഥം പദ്ധതിയുടെ പ്രവര്‍ത്തനഫലമായി റിക്കാര്‍ഡ് അഡ്മിഷനാണ്  നഗരസഭയിലെ പൊതു വിദ്യാലയങ്ങളിലേക്ക് ഈ അധ്യയന വര്‍ഷം  നടന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2320  അധികം കുട്ടികള്‍ പുതുവര്‍ഷം  വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നേടി.
ഒന്നാം ക്ലാസ്സിലേക്കും നേഴ്‌സറി ക്ലാസ്സിലേക്കുമുള്ള 1650ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങളടങ്ങിയ കിറ്റ്  നഗരസഭ  വിതരണം ചെയ്തു. 11000 വിദ്യാര്‍ത്ഥികള്‍ക്ക്  പ്രവേശന ദിവസം തന്നെ  സ്‌കൂള്‍ ഡയറി വിതരണം ചെയ്തു.
പെരിന്തല്‍മണ്ണ സെന്‍ട്രല്‍ എല്‍ പി സ്‌കൂളില്‍ നടന്ന മുനിസിപ്പല്‍ തല പ്രവേശനോത്സവം നവാഗതരോട് സംവദിച്ചും പഠന കിറ്റ് വിതരണം ചെയ്തും നഗരസഭ ചെയര്‍മാന്‍ എം മുഹമ്മദ് സലിം നിര്‍വ്വഹിച്ചു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു.സതീദേവി, മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍ ,തെക്കത്ത് ഉസ്മാന്‍ , കെ.ജെ അജിത്ത് മോന്‍, സി.ടി ശ്രീജ,പി.കെ ജോര്‍ജ്ജുകുട്ടി, കെ മധുസൂദനന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി.ഉമ്മര്‍ സ്വാഗതവും- കെ മണികണ്ഠന്‍ നന്ദിയും പറഞ്ഞു. പ്രവേശനോത്സവത്തോടനുബന്ധിച്ച്  നഗരത്തില്‍  കുട്ടികള്‍ വര്‍ണ്ണാഭമായ ഘോഷയാത്ര നടത്തി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഗാനത്തിനൊത്ത് നൃത്താവിഷ്‌ക്കാരവും നടന്നു.

 

date