Skip to main content

സ്‌കോര്‍ കാര്‍ഡ് നേടാന്‍ അവസരം നല്‍കും

ഹയര്‍ സെക്കണ്ടറി സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്റെ മുഖ്യഘട്ടത്തില്‍ സ്‌പോര്‍ട്‌സ് മികവ് രജിസ്‌ട്രേഷന്‍ നടത്തി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും സ്‌കോര്‍ കാര്‍ഡ് നേടാന്‍ കഴിയാത്തവര്‍ക്ക് ഇന്ന് (ജൂണ്‍ 21) മുതല്‍ 25 വരെ അതത് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട് സ്‌കോര്‍ കാര്‍ഡ് നേടാം.  

മുഖ്യഘട്ടത്തില്‍ സ്‌കോര്‍ കാര്‍ഡ് നേടിയ ശേഷം സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാത്തവര്‍ക്കും പുതിയതായി സ്‌കോര്‍കാര്‍ഡ് നേടുന്നവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ APPLY ONLINE SPORTS എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിച്ച് അതിന്റെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം വെരിഫിക്കേഷന് ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സമര്‍പ്പിക്കാം.  മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഒഴിവുകള്‍ക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തി റിന്യൂവല്‍ ഫോറം നേരത്തെ അപേക്ഷ വെരിഫിക്കേഷനായി സമര്‍പ്പിച്ച സ്‌കൂളില്‍ നല്‍കണം.  ജൂണ്‍ 22 വരെ ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സി അഡ്മിഷന്‍ www.hscap.kerala.gov.in ല്‍ ജൂണ്‍ 22 രാവിലെ 10 ന് പ്രസിദ്ധീകരിക്കും.

പി.എന്‍.എക്‌സ്.2504/18

date