Post Category
യോഗയിലുണര്ന്ന് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്
കൊച്ചി: ലോക യോഗ ദിനത്തില്‍ സമൂഹത്തിലെ നാനാതുറകളിലുള്ളവരെ യോഗപരിശീലിപ്പിച്ചായിരുന്നു മുളന്തുരുത്തി പഞ്ചായത്തിന്റെ ഈ വര്‍ഷത്തെ യോഗ ദിനാചരണം. രാവിലെ 9.30ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗാ പരിശീലനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യനും ഉദ്യോഗസ്ഥരും മറ്റ് ജനപ്രതിനിധികളും പൊതുജനത്തിനൊപ്പം യോഗ അഭ്യസിച്ചു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ യോഗ പ്രോട്ടോകോള്‍ പാലിച്ചായിരുന്നു പരിശീലനം. തുരുത്തിക്കര ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, പുളിയ്ക്കമാലി ഗവ. ഹോമിയോ ഡിസ്പെന്‍സറി എന്നിവയുടെ സഹകരണത്തോടെ സംഘടിച്ച പരിശീലന പരിപാടിയില്‍ യോഗാചാര്യന് പൂര്‍ണ്ണത്രയീ ജയപ്രകാശ് ശര്‍മ്മ ക്ലാസുകള്‍ നയിച്ചു. അടിസ്ഥാന യോഗാസനങ്ങള്‍ പരിചയപ്പെടുത്തുകയും. വിവിധ ശ്വസന്ന വ്യായാമങ്ങളും അവയുടെ പ്രാധാന്യവും പരിശീലനത്തിനെത്തിയവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
date
- Log in to post comments