Skip to main content

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകളുടെ പരിശോധന തീയതി നീട്ടി

2017-18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് പുതിയ (ഫ്രഷ്)/പുതുക്കല്‍ (റിന്യൂവല്‍) അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.  അപാകതകളുള്ള അപേക്ഷകള്‍ തിരുത്തി സമര്‍പ്പിക്കുന്നതിന് നവംബര്‍ 24 വരെ സമയമുണ്ട്.  സൂക്ഷ്മ പരിശോധന സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും, ഐ.ടി@സ്‌കൂളിന്റെയും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.4883/17

date