Skip to main content
വണ്ടിപ്പെരിയാറില്‍ നട ഞാറ്റുവേല ചന്ത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്യുു

കര്‍ഷകര്‍ക്ക് ആവേശമായി വണ്ടിപ്പെരിയാറിലെ ഞാറ്റുവേല ചന്ത

    പാരമ്പര്യ തനിമ ഓര്‍മപ്പെടുത്തി, കര്‍ഷകരില്‍ ആവേശവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിച്ച് വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്ത ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും  സംയുക്താഭിമുഖ്യത്തിലാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്.  കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പങ്ങളും നടീല്‍ വസ്തുക്കളും പ്രദര്‍ശിപ്പിക്കുതിനും ഇടനിലക്കാരില്ലാതെ ന്യായമായ വിലയ്ക്ക് വില്ക്കുതിനും ആവശ്യക്കാര്‍ക്ക് അവ യഥേഷ്ടം തിരഞ്ഞെടുത്ത് വാങ്ങുതിനും ഞാറ്റുവേല ചന്ത പ്രയോജനപ്പെ'ു.  വണ്ടിപ്പെരിയാര്‍ ബസ് സ്റ്റാന്റിനു സമീപം നടത്തിയ ഞാറ്റുവേലച്ചന്ത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു.  ഉല്പ്പാദകരില്‍ നിും നേരി'് ഉല്‍പ്പങ്ങള്‍ വാങ്ങുവാന്‍ ഉപഭോക്താക്കള്‍ക്കുളള അവസരമാണ് ഞാറ്റുവേലചന്തയിലുടെ ലഭിക്കുതെും കര്‍ഷകര്‍ക്കും ഇത്തരം ചന്തകള്‍  ഏറെ പ്രയോജനപ്രദമാണെും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  ഞാറ്റുവേല ചന്തയുടെ ആവശ്യകതയും കാലികപ്രസക്തിയും സംബന്ധിച്ച് കൃഷി ഓഫീസര്‍ ബി. പ്രശാന്ത് വിശദീകരിച്ചു.
      വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍, തങ്ങളുടെ കൃഷിയിടങ്ങളില്‍ നിുല്‍പ്പാദിപ്പിച്ച വിവിധതരം വാഴക്കുലകള്‍, വാഴക്കുകള്‍, തെങ്ങിന്‍തൈകള്‍, കുരുമുളക് വളളികള്‍, കാപ്പി തൈകള്‍, പ്ലാവ്, ഗ്രാമ്പു, കറിവേപ്പില തുടങ്ങി വിവിധയിനം ഫലവൃക്ഷതൈകള്‍, പച്ചക്കറിതൈകള്‍ എിവ ഞാറ്റുവേല ചന്തയിലെത്തിച്ച് വിപണനം നടത്തി. കുടുംബശ്രീ സംരംഭകരുടെ അച്ചാര്‍, ചിപ്‌സ്, ഉണ്ണിയപ്പം, ശുദ്ധമായ വെളിച്ചെണ്ണ തുടങ്ങിയവയും ചന്തയില്‍ ഇടം പിടിച്ചിരുു.  ഗുണമേന്മയുളള ഉല്പ്പങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമായതിനാല്‍  ഉല്പ്പങ്ങളെല്ലാം ത െവളരെ പെ'െ് വിറ്റുതീര്‍ു.  നടീല്‍ വസ്തുക്കള്‍ക്കും തൈകള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറിയിരുത്.
     കര്‍ഷകര്‍ക്ക് പ്രോത്സാഹനമായും തങ്ങളുടെ കാര്‍ഷികോല്പ്പങ്ങളുടെ ഗുണനിലവാരം ഉപഭോക്താക്കളെ ബോധ്യപ്പെടുത്തി, ഇടനിലക്കാരുടെ ചൂഷണത്തില്‍ നി് മോചനം നേടി കര്‍ഷകര്‍ക്ക് നേരി'ുളള വിപണനത്തിന്റെ സാധ്യതകള്‍ മനസിലാക്കാനുമായി'ാണ്  കൃഷിവകുപ്പ് ഞാറ്റുവേലച്ചന്ത നടത്തിയത്.  ചന്തയ്ക്കു മുാേടിയായി കൃഷിഭവന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ത്ത് പരിപാടി വിശദീകരിച്ചിരുു.  നൂറിലധികം കര്‍ഷകര്‍ തങ്ങളുടെ ഉല്പ്പങ്ങളുമായി പരിപാടിയില്‍ പങ്കാളികളായി.
      ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്.രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ.സുരേന്ദ്രന്‍, സുഭാഷ് റ്റി, കാര്‍ഷിക വികസനസമിതി അംഗങ്ങള്‍, കുരുമുളക് വികസനസമിതി അംഗങ്ങള്‍, കൃഷി ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ഞാറ്റുവേല ചന്തയുടെ പ്രയോജനം തിരിച്ചറിഞ്ഞ കര്‍ഷകരുടെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം  എല്ലാ ആഴ്ചയിലും ഒരു ദിവസം ചന്ത നടത്തുവാന്‍ പദ്ധതിയുണ്ടെ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

date