Skip to main content

ബാലാവകാശ സംരക്ഷണ വാരാചരണം  ഫ്ലാഷ് മോബും തെരുവ് നാടകവും ഇന്ന് 

 

    സാമൂഹികനീതി വകുപ്പും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ചേര്‍ന്ന് നടത്തുന്ന  ബാലാവകാശ സംരക്ഷണ വാരാചരണത്തിന്‍റെ ഭാഗമായി ഇന്ന് (നവംബര്‍ 18) ഫ്ലാഷ് മോബും തെരുവുനാടകവും നടത്തും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്  ബോധവത്കരണം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. രാവിലെ ഒമ്പതിന് ഒലവക്കോടും ഉച്ചയ്ക്ക് 12.30ന് സിവില്‍ സ്റ്റേഷനിലും  വൈകീട്ട് നാലിന് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിലുമാണ് പരിപാടി നടത്തുക. 

date