Skip to main content
ജില്ലാ പി.എസ്.സി ഓഫീസിലെ ഇ-ഓഫീസ് വത്ക്കരണം പി.എസ്.സി അംഗം പി.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യുു.

പി.എസ്.സി നടപടിക്രമങ്ങള്‍ ഇനി ദ്രുതഗതിയില്‍

     ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായി പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസ് പ്രവര്‍ത്തനം ഇ-ഓഫീസ് വത്ക്കരിച്ചു. ക'പ്പനയിലുളള ജില്ലാ പി.എസ്.സി ഓഫീസില്‍ നട യോഗത്തില്‍ പി.എസ്.സി അംഗം പി.കെ. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വളരെ വേഗത്തില്‍ ഫയലുകള്‍ നീക്കി  സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കു ഉദ്യോഗാര്‍ത്ഥികളെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെും ഇ-ഓഫീസ് സംവിധാനം പ്രാവര്‍ത്തികമാകുതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സാധിക്കുമെും പി.എസ്.സി അംഗം പി.കെ. വിജയകുമാര്‍ പറഞ്ഞു.
     ജില്ലാ ഓഫീസര്‍ ഐ.ആര്‍ ഷെരീദാ ബീഗം അധ്യക്ഷത വഹിച്ചു. അഡീഷണല്‍ സെക്ര'റി രാമകൃഷ്ണന്‍ ആര്‍ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റം മാനേജര്‍ അന്‍വര്‍ ഹുസൈന്‍ പദ്ധതി വിശദീകരിച്ചു.  ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും ഇന്റ്ര്‍നെറ്റ് സംവിധാനത്തിലാക്കിയതോടെ ഓഫീസുകള്‍ തമ്മിലുളള ഫയല്‍ നീക്കങ്ങള്‍ വേഗത്തിലാക്കുവാനും പരീക്ഷാ നടത്തിപ്പും മറ്റ് പി.എസ്.സി നടപടിക്രമങ്ങളും ദ്രുതഗതിയില്‍ നടപ്പാക്കാനും കഴിയും. ഇതിന്റെ ഫലമായി നിയമന പ്രക്രിയകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വേഗത്തില്‍ ലഭിക്കും. 
       അണ്ടര്‍ സെക്ര'റി മെരീനാ ജോര്‍ജ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.എല്‍ സെബാസ്റ്റ്യന്‍, പി.എസ്.സി ഉദ്യോഗസ്ഥരായ രാജീവ് എസ്, കെ.കെ.സാബു, ജെി ജോര്‍ജ്, ലതാ ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date