Skip to main content

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ (കുടുംബശ്രീ) അട്ടപ്പാടി ആദിവാസി വികസന പദ്ധതിയില്‍ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനും പട്ടിക തയാറാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 
    ജീവനക്കാര്‍ ചട്ടപ്രകാരം അപേക്ഷിക്കണം.  2018 ഏപ്രില്‍ 27ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ട.  45,800-87,000 ആണ് ശമ്പള സ്‌കെയില്‍.  അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത.  സംഘാടന പാടവവും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന-തൊഴില്‍ദാന പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തന മേഖലകളില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം.  കൃഷി, ഗ്രാമവികസന/സാമൂഹികക്ഷേമ/പട്ടികജാതി-പട്ടികവര്‍ഗ വികസന/മത്സ്യബന്ധന വകുപ്പുകളിലെ ഓഫീസര്‍മാര്‍ക്ക് മുന്‍ഗണന.  കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം.  സാമൂഹിക വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി തുടങ്ങിയവ) അഭികാമ്യം.  എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ, ട്രിഡ ബില്‍ഡിംഗ്, ചാലക്കുഴി ലെയിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ 27 നകം അപേക്ഷിക്കണം.  എഴുത്തുപരീക്ഷയും അഭിമുഖവും 30ന് രാവിലെ 10 മുതല്‍ സംസ്ഥാന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മിഷന്‍ ഓഫീസില്‍ നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക് : www.kudumbashree.org
പി.എന്‍.എക്‌സ്.2956/18

date