Skip to main content

മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു

തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് 18 ന് രാവിലെ 11 ന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ്  പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.   എം.ബി.ബി.എസും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയുമായി രാവിലെ 10 മണിക്ക് മുമ്പ് എത്തണം.
പി.എന്‍.എക്‌സ്.2961/18

date