Skip to main content

വൈദ്യുതി കമ്പികൾ പൊട്ടിവീണത് കണ്ടാൽ അറിയിക്കുക

ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ എവിടെയെങ്കിലും വൈദ്യുതി കമ്പികൾ പൊട്ടിവീണത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ കെ.എസ്.ഇ.ബി ഓഫീസിൽ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. അപകട സാധ്യതാ സ്ഥലങ്ങളിലെ വൈദ്യുതി പുനസ്ഥാപിക്കുന്നതിനാണ് മുൻഗണന എന്നതിനാൽ വൈദ്യുതി തിരിച്ച് വരാനെടുക്കുന്ന കാലതാമസവുമായി ഉപഭോക്താക്കൾ സഹകരിക്കണം. പ്രകോപിതരാകുന്നതും ജീവനക്കാരെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തുന്നതും അപകടമേഖലയിൽ രാപകൽ സേവനം നടത്തുന്നവരുടെ മനോവീര്യം തകർക്കുന്നതും അത് വഴി പുന:സ്ഥാപന പ്രവർത്തനങ്ങൾ വൈകുന്നതിനും കാരണമായേക്കാവുന്നതിനാൽ പ്രകൃതിക്ഷോഭത്തിന്റെ വിഷമഘട്ടത്തിൽ എല്ലാവരും സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യർഥിച്ചു.

date