Skip to main content

മന്ത്രി ജി. സുധാകരന്‍ 22 ന് കോട്ടക്കലില്‍

കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ നവീകരിച്ച സര്‍ഹിന്ദ് വൈദ്യരത്‌നം റോഡിന്റെ ഉദ്ഘാടനം ഞായറാഴ്ച (ജൂലൈ 22) പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും. വൈകിട്ട് 3.30 ന് കോട്ടക്കല്‍ കോട്ടപ്പടിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കോട്ടയ്ക്കല്‍- കോട്ടപ്പടി റോഡിന്റെ പ്രവൃത്തിയുദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിക്കും. കോട്ടയ്ക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബുഷറ ഷബീര്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുലൈഖാബി, നഗസരസഭാ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date