Skip to main content

ജില്ല വികസനസമിതിയോഗം 28ന്

ആലപ്പുഴ: ഈമാസത്തെ ജില്ല വികസന സമിതിയോഗം ജൂലൈ 28ന്  രാവിലെ 11ന്  ജില്ല    കളക്ടറുടെ അധ്യക്ഷതയിൽ  ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഇതിന്റെ മുന്നൊരുക്ക യോഗം 10.30 ന്  നടക്കും. വിവിധ വകുപ്പുകൾ ജില്ലയിൽ നടപ്പിലാക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതികളുടെ സ്‌കീം തിരിച്ചുള്ള ജൂൺ 30 വരെയുള്ള പുരോഗതി പ്ലാൻസ്‌പേസിൽ കൃത്യമായി നൽകണം.

 

(പി.എൻ.എ. 1874/2018)

 

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ ഓഫ്താൽമോളജി വിഭാഗത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 30 രാവിലെ 12 വരെ സ്വീകരിക്കും. അന്നേ ദിവസം 2.30ന് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0477-2282015 

 

(പി.എൻ.എ. 1875/2018)

 

 

date