Skip to main content

മാവേലി സ്റ്റോർ  ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ജില്ലയിലെ  തുറവൂർ  ഗ്രാമ പഞ്ചായത്തിലെ  പളളിത്തോടിൽ  സപ്ലൈകോ  പുതുതായി   അനുവദിച്ച  മാവേലി സ്റ്റോറിന്റെ  ഉദ്ഘാടനം  ഇന്ന് (ജൂലൈ 20)  വൈകിട്ട്  നാലിന്  ഭക്ഷ്യമന്ത്രി  പി. തിലോത്തമൻ  നിർവഹിക്കും.   എ.എം ആരിഫ്  എം.എൽ.എ  അധ്യക്ഷത  വഹിക്കുന്ന  ചടങ്ങിൽ   കെ.സി. വേണുഗോപാൽ  എം.പി . മുഖ്യപ്രഭാഷണം  നടത്തും. ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  അനിത സോമൻ  ആദ്യ വില്പന  നിർവഹിക്കും. ജില്ല പഞ്ചായത്ത് അംഗം  സജിമോൾ  ഫ്രാൻസിസ് , ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ജയിൻ  ഏണസ്റ്റ് , ബ്ലോക്ക്  പഞ്ചായത്ത്   അംഗം സെബാസ്റ്റൃൻ ജയ്‌സൺ  ഗ്രാമ പഞ്ചായത്ത്  സ്ഥിരം  സമിതി അംഗങ്ങൾ , പഞ്ചായത്തംഗങ്ങൾ വിവിധ രാഷ്ട്രീയ കക്ഷി  പ്രതിനിധികൾ  തുടങ്ങിയവർ  പങ്കെടുക്കും. 

 

(പി.എൻ.എ. 1876/2018)

date