Skip to main content

കനത്ത മഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞു  ഡാമുകള്‍ തുറക്കാന്‍ സാധ്യത

 

കനത്ത മഴയില്‍ മലമ്പുഴ ഡാമിലെയും പറമ്പിക്കുളം, ആളിയാര്‍ റിസര്‍വോയര്‍കളിലും ജലനിരപ്പ് ഉയര്‍ന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ ഉടനടി തുറക്കാന്‍ സാധ്യതയുണ്ടെന്ന ഒന്നാംഘട്ട മുന്നറിയിപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നല്‍കി. പുഴക്കരയില്‍ താമസിക്കുന്നവര്‍ പ്രത്യേകിച്ചും കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ, ചിറ്റൂര്‍ പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. മലമ്പുഴ ഡാമില്‍ 113 മീറ്റര്‍, പറമ്പിക്കുളം റിയര്‍വോയറില്‍ 1815 അടിയും ആളിയാര്‍ റിസര്‍വോയറില്‍ 1041 അടിയുമാണ് നിലവിലെ ജലനിരപ്പ്.

date