Skip to main content

വാത്സല്യ നിധി' ഇന്‍ഷ്വറന്‍സ് പദ്ധതി  

 

പട്ടികജാതിയില്‍പ്പെട്ട  പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തിനായി 'വാത്സല്യനിധി' എന്ന ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നു. പട്ടികജാതി വികസന വകുപ്പും എല്‍.ഐ.സി ഓഫ് ഇന്‍ഡ്യയും സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 2017 ഏപ്രില്‍ ഒന്നു മുതല്‍ ജനിച്ച പെണ്‍കുട്ടികള്‍ക്കുളളതാണ് പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും ഒരു ലക്ഷം രൂപ വരെ വരുമാന പരിധിയുളളവരുമായ മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ് ആനുകൂല്യം. വകുപ്പ് 1,38,000 രൂപ നാല് ഇന്‍സ്റ്റാള്‍മെന്റുകളായി പെണ്‍കുട്ടിയുടെ പേരില്‍ നിക്ഷേപിക്കും. കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ലക്ഷം രൂപ ലഭിക്കുന്നതാണ് പദ്ധതി. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും എല്ലാ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന   ഓഫീസിലും ലഭിക്കും.  

 

date