Skip to main content

സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാന്‍ തീരുമാനം

 

വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായുള്ള കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരണ കമ്മിറ്റി യോഗം കേരള സ്‌കൂള്‍ കലോത്സവ മാന്വല്‍ താഴെ പറയുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തി പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

കഥകളി (സിംഗിള്‍), തുള്ളല്‍ (ഓട്ടന്‍തുള്ളല്‍, പറയങ്കന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍) നാടോടി നൃത്തം, മിമിക്രി എന്നീ ഇനങ്ങളില്‍ ആണ്‍ പെണ്‍ വിഭാഗങ്ങളില്‍ പ്രത്യേകം മത്സരം നടത്തും. കഥകളി സംഗീതത്തിന് ചേങ്ങലയും, ശ്രുതിപ്പെട്ടിയും ഉപയോഗിക്കാം. ഭരതനാട്യത്തിന് വയലിന്‍/വീണ, മൃദംഗം, ഓടക്കുഴല്‍, ഇടയ്ക്ക എന്നീ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്‌പെഷ്യല്‍ ഇഫക്ട്‌സ് പാടില്ല. മോഹിനിയാട്ടത്തിന് വയലിന്‍/വീണ,മൃദംഗം, ഓടക്കുഴല്‍, ഇടയ്ക്ക എന്നീ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്‌പെഷ്യല്‍ ഇഫക്ട്‌സ് പാടില്ല.  കുച്ചിപ്പുടിയില്‍ വാചികാഭിനയത്തോടൊപ്പം നര്‍ത്തകി ഡയലോഗ് പറയാന്‍ പാടില്ല. ചുണ്ടനക്കുന്നതായി ഭാവിച്ച് അഭിനയിക്കുകയേ ആകാവു. കേരള നടനത്തില്‍ ഇലത്താളം, കുഴിത്താളം, ഇടയ്ക്ക, മദ്ദളം, മൃദംഗം, ഓടക്കുഴല്‍, വയലിന്‍/വീണഎന്നീ വാദ്യോഗപകരണങ്ങള്‍ ഉപയോഗിക്കാം, കഥാ സന്ദര്‍ഭത്തിന് അനുസരിച്ചു മാത്രമേ ചെണ്ട ഉപയോഗിക്കാവു.

പരിചമുട്ടില്‍ സ്റ്റീലില്‍ നിര്‍മ്മിച്ച വാള്‍ ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് അപകടം ഉണ്ടാക്കുവാന്‍ സാധ്യത കൂടുന്നതിനാല്‍ പരിചമുട്ടി കളിയ്ക്കുന്നതിന് തകിടിന്റേയോ, ഇരുമ്പിന്റെയോ വാള്‍ ഉപയോഗിക്കാം. സംഘനൃത്തത്തില്‍ പങ്കെടുക്കുന്ന ടീം അംഗങ്ങള്‍ ആദ്യാവസാനം നൃത്തത്തില്‍ പങ്കാളികളായിരിക്കണം. സംഘനൃത്തത്തിന് ആഡംബരം ഒഴിവാക്കണം. 

നിയമപരമായ അപ്പീല്‍ വഴി സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ അതേ ജില്ലയിലെ അതേ ഇനത്തില്‍ പങ്കെടുത്ത ജില്ലയില്‍ നിന്നും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥിയേക്കാളും സ്‌കോര്‍ മെച്ചപ്പെടുത്തുകയാണെങ്കില്‍ ഗ്രേഡ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. എങ്കിലും  ജില്ലയില്‍ നിന്നും ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ സ്‌കോള്‍ ആയിരിക്കും വിദ്യാലയത്തിന്റെയും ജില്ലയുടെയും സ്‌കോള്‍ (പോയിന്റ്) ആയി കണക്കാക്കുക.

പി.എന്‍.എക്‌സ്.3545/18

date