Skip to main content

കുടിവെള്ളം എല്ലായിടവും എത്തിക്കണം-ജില്ലാകളക്ടർ 

എല്ലായിടവും കുടിവെള്ളം പരമാവധി എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും വാട്ടർ അതോറിട്ടിയും  പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു.പഞ്ചായത്ത് സെക്രട്ടറിമാർ ജോലിയിൽ നിർബന്ധമായും ഹാജരാകണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും സെക്രട്ടറിമാരും ക്യാമ്പുകൾ നിർബന്ധമായും സന്ദർശിക്കണം.  ക്യാമ്പുകളിലേക്ക് ഭക്ഷണം, പച്ചക്കറി എന്നിവ ജില്ലാഭരണകൂടം ഉറപ്പാക്കുമെന്ന് കളക്ടർ പറഞ്ഞു.  എടത്വ,  മാന്നാർ,  തലവടി, തകഴി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. ഇവിടങ്ങളിലെ ജനങ്ങൾ ശ്രദ്ധിക്കണം.  ജില്ലാ കളക്ടർ നേരിട്ട് ചെങ്ങന്നൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി . പമ്പയുടെ തീരപ്രദേശങ്ങളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. അപ്പർ കുട്ടനാട്ടിലെ റിസോർട്ടുകളിൽ താമസിക്കുന്നവരെ സുരക്ഷിതമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും.   

date