Skip to main content

ക്യാമ്പുകൾ പുനർജ്ജീവിപ്പിക്കുന്നു-ധനമന്ത്രി

കുട്ടനാട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയരുന്ന സാഹചര്യത്തിൽ ക്യാമ്പുകൾ വിട്ട് മടങ്ങിയർ സാഹചര്യം നോക്കി തിരികെ ക്യാമ്പിലേക്ക് വരണമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. കുട്ടനാട് മേഖലകളിൽ ഇന്നലെ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. വെള്ളം കൂടാൻ സാധ്യതയുന്നൊണ് നിഗമനം. അതിനാൽ ക്യാമ്പുകൾ പുനർജ്ജീവിപ്പിക്കുകയാണ്. ആവശ്യമുള്ള ഇടങ്ങളിലെല്ലാം ക്യാമ്പുകൾ ആരംഭിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടു്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ വെള്ളം താഴ്‌ന്നെന്ന് കരുതി വീടുകളിലേക്ക് തിരിച്ചുപോകരുതെന്നും രക്ഷാപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. മുയ്ക്കൽ പാലത്തിന് താഴെയുള്ള ക്യാമ്പ്, കൈനകരിയിലെ കുട്ടമംഗലം ക്യാമ്പ് എന്നിവിടങ്ങളിൾ സഞ്ചരിച്ച് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.

(പി.എൻ.എ 2328/2018)

date