Skip to main content
പ്രളയം പ്രത്യേക പത്രക്കുറിപ്പ്‌

പ്രളയം പ്രത്യേക പത്രക്കുറിപ്പ്‌

ഹരിപ്പാട്:കനത്ത മഴയോടൊപ്പം വിവിധ ഡാമുകളുടെ ഷട്ടറുകളും ഉയർത്തിയതോടെ അപ്പർ കുട്ടനാട്ടിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കാർത്തികപ്പള്ളി താലൂക്കിലെ വീയപുരം, ചെറുതന, പത്തിയൂർ, പള്ളിപ്പാട് എന്നീ പ്രദേശങ്ങളാണ്് പൂർണ്ണമായും വെള്ളത്തിനടിയിലായത്. ഈ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ വീും  പ്രവർത്തനമാരംഭിച്ചു. വീയപുരത്താണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ  പ്രവർത്തിക്കുന്നത്. 14 ദുരിതാശ്വാസ ക്യാമ്പുകളാണ് വീയപുരം പഞ്ചായത്തിൽ ഇപ്പോൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇവിടെ 460 കുടുംബങ്ങളിൽ നിന്നുള്ള 1283 അംഗങ്ങൾ കഴിയുന്നു. ചെറുതന വില്ലേജിൽ ആരംഭിച്ചിരിക്കുന്ന ഒമ്പത് ക്യാമ്പുകളിലായി 322 കുടുംബങ്ങളിൽ നിന്നുള്ള 966 അംഗങ്ങളും പള്ളിപ്പാട് വില്ലേജിലെ എട്ട് ക്യാമ്പുകളിലായി 296 കുടുംബങ്ങളിലെ 888 അംഗങ്ങളും കഴിയുന്നു. പത്തിയൂർ വില്ലേജിൽ ര് ദുരിതാശ്വാസ ക്യാമ്പുകളിലായി 32 കുടുംബങ്ങളിലെ 96 അംഗങ്ങളാണുള്ളത്. നിർത്താതെ പെയ്യുന്ന മഴയോടൊപ്പം കരകവിഞ്ഞ ഒഴുകുന്ന പമ്പ, അച്ചൻകോവിൽ ആറുകൾ സ്ഥിതി വഷളാക്കിയിട്ടു്്. പല സ്ഥലങ്ങളിലും ആറിന്റെ തിട്ട ഇടിയുന്നതുൾപ്പടെയുള്ള നാശനഷ്ടങ്ങളുായിട്ടു്്. ഭീഷണി നേരിടുന്ന നൂറോളം വീടുകൾ റവന്യൂ അധികൃതർ സന്ദർശിച്ചു. ഇവരെ മാറ്റി പാർപ്പിക്കുന്നതുൾപ്പടെ വേ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. വെള്ളം കയറുന്ന പ്രദേശങ്ങൾ മുൻകൂട്ടി കത്തെി് അവിടെയൊക്കെ ക്യാമ്പുകൾ തുറക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ഡെപ്യൂട്ടി തഹസിൽദാർ ശരത്കുമാർ അറയിച്ചു. വീയപുരം, ചെറുതന, പള്ളിപ്പാട് പ്രദേശങ്ങളിൽ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി.

 

അമ്പലപ്പുഴ താലൂക്കിൽ  11 ദുരിതാശ്വാസ ക്യാമ്പുകൾ

 

അമ്പലപ്പുഴ: കാലവർഷം  കലിതുള്ളിയാടിയ ഇന്നലെ അമ്പലപ്പുഴ താലൂക്കിൽ ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അമ്പലപ്പുഴ താലൂക്കിൽ ഇന്നലെ മാത്രം തുറന്നത് 11 ദുരിതാശ്വാസ ക്യാമ്പുകളാണ്. 

പഴവീട് രണ്ടും അമ്പലപ്പുഴ ഒന്നും  കരുമാടിയിൽ നാലും  പറവൂരിൽ നാലും ദുരിതാശ്വാസ ക്യാമ്പുകളാണ് ഇന്നലെ പുതിയതായി തുറന്നത്. വൈകിട്ട് 4 മണി വരെയുള്ള കണക്കനുസരിച്ച് 400 ൽ അധികം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉന്നെ് അമ്പലപ്പുഴ തഹസിൽദാർ ആശ എബ്രഹാം പറഞ്ഞു. കലവൂരും,അമ്പലപ്പുഴയിലും ഉായിരുന്ന ക്യാമ്പുകൾ ഉൾപ്പടെ നിലവിൽ 13 ക്യാമ്പുകളാണ് അമ്പലപ്പുഴ താലൂക്കിൽ ഉള്ളത്. ഓരോ പ്രദേശങ്ങളിലും മുൻപുായിരുന്നതിലധികം വെള്ളകെട്ടുകളാണ് രൂപപ്പെട്ടിരിക്കുന്നത്.

പ്രളയബാധിതർക്ക് സഹായവുമായി നെരോലാക്

സി.എസ് ആർ ഇനിഷ്യേറ്റീവ്  ഗ്രൂപ്പും

 

സംസ്ഥാനത്ത് മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ നെരോലാക്ക് ഇനിഷ്യേറ്റീവ് സന്നദ്ധമാണന്ന് കേരള മേധാവി വി.സി.രജേഷ് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരനെ അറിയിച്ചു.പ്രളയകെടുതി മൂലം ദുരിതം അനുഭവിക്കുന്ന ജില്ലയിൽ 1200 ലുങ്കികളും. 700 ടി ഷർട്ടുകളും. 10008 വാട്ടർബോട്ടിലുകളും 15 റയിൻകോട്ടുകളും അരി, പഞ്ചസാര .തേയില, മസാല-കറി പൗഡറുകൾ തേയില ഉൾപ്പെടെയുള്ള പല വഞ്ജല സാധങ്ങളും കേരള മേധാവി രാജേഷിൽ നിന്ന് മന്ത്രി സ്വീകരിച്ച് ജില്ലാ കലക്ടർ .എസ് . സുഹാസിന് കൈമാറി.  പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിലും സഹായം എത്തിക്കുമെന്ന് രാജേഷ് പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ, ശ്രീറാം തിരുവല്ല ,വിപിൻ എറണാകുളം .ബി.കെ.നൈസാം, അമൽ, സജീവ് എന്നിവർ പങ്കെടുത്തു.

 

കായംകുളം ചേരാവല്ലി എൽ.പി.എസിലെ വിദ്യാർഥികൾ കളക്ട്രേറ്റിലെത്തി  കുട്ടനാട് ദുരിതബാധിതർക്കായി കുപ്പിവെള്ളം, സോപ്പ്, ടൂത്ത് ബ്രഷ് തുടങ്ങിയുള്ള ദൈനം ദിന ഉപയോഗത്തിനുള്ള വസ്തുക്കൾ ജില്ലാകളക്ടർക്ക് നൽകി. പ്രധാനാധ്യാപിക ആർ.ശ്രീകലയുടെ നേതൃത്വത്തിലാണ് കുട്ടികൾ കളക്ട്രേറ്റിൽ എത്തിയത്. 

 

അഖിലകേരള വിശ്വകർമ മഹാസഭ കാർത്തികപ്പള്ളി കുമാരപുരം 281ാം നമ്പർ പ്രണവം ശാഖ പ്രളയ ബാധിതർക്കായി അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, കുടിവെള്ളം എന്നിവ എത്തിച്ചു. പ്രസിഡന്റ് മോഹനൻ, സെക്രട്ടറി രഘുനാഥ് എന്നിവർ ജില്ലാകളക്ടർക്ക് ഇത് കൈമാറി.

date