Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈന്‍ വഴി നല്‍കാം

 

സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന കാലവര്‍ഷക്കെടുതിയും പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈന്‍വഴി സംഭാവനകള്‍ നല്‍കാന്‍ സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കി.

സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking, VPA (keralacmdrf@sbi) QR Code തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.in, cmdrf Kerala എന്നീ വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് State Bank of India Ac/ No. 67319948232 IFSC code: SBIN0070028, Swift code: SBININBBT08, State Bank of India, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നം 8330091573, 0471 2518310, 0471 2518684. ഇമെയില്‍:cmdrf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം. 

പി.എന്‍.എക്‌സ്.3638/18

 

date