Skip to main content

അട്ടപ്പാടിയില്‍ ക്യാമ്പുകളില്‍ 200ഓളം പേര്‍

 

ശക്തമായ കാലവര്‍ഷത്തില്‍ അട്ടപ്പാടിയിലെ നൂറോളം വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നിലവില്‍ അട്ടപ്പാടിയില്‍ എം.ആര്‍.എസ് മുക്കാലി, ജി.യു.പി.എസ് കൂക്കമ്പാറ എന്നീ രണ്ടു സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. രണ്ടു ക്യാമ്പുകളിലായി ഇരുനൂറോളം പേരാണ് ഉള്ളത്. ക്യാമ്പുകളില്‍ ഡോക്ടര്‍മാരുടെ സേവനവും ഭക്ഷണവും നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ അവശ്യസാധനങ്ങള്‍ ക്യാമ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഊരുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്.

date