Skip to main content

സൗജന്യ ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസും ഡോ. അഗർവാൾസ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മോട്ടോർ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസ് അങ്കണത്തിൽ നടന്ന ക്യാമ്പ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ആർ. രമണൻ ഉദ്ഘാടനം ചെയ്തു. നേത്രപരിശോധനയും രക്താദിസമ്മർദ്ദം, പ്രമേഹം എന്നിയുടെ പരിശോധനയും നടന്നു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ മനോജ് സെബാസ്റ്റിയൻ, അഡീഷണൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ സാറാമ്മ തോമസ്, ജില്ലാ ഉപദേശക സമിതി അംഗങ്ങൾ, മോട്ടോർ തൊഴിലാളികൾ, ഉടമകൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

 

 

 

date