Skip to main content

മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം

 

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉള്ളവരുമായ കളിമണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക്   തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറവും അനുബന്ധരേഖകളും സെപ്തംബര്‍ 29നകം  മേഖലാ ഡെപ്യൂട്ടി  ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0484 2429130. 

date