Skip to main content
തന്റെ വിവാഹാവശ്യങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന 50, 000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന മനു ചന്ദ്രന്‍

വിവാഹച്ചിലവ് ചുരുക്കി ദുരിതാശ്വാസത്തിന്

 

 

വിവാഹ ചിലവ് ചുരുക്കി ലാഭിച്ച 50,000 രൂപയാണ് കരാറുകാരനായ തൊടുപുഴ മണക്കാട് കുളങ്ങരക്കുന്നേല്‍ മനുചന്ദ്രന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂര്‍ സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥനയാണ് മനുവിനെ ഈ സല്‍കൃത്യത്തിന് പ്രേരിപ്പിച്ചത്. വധു നീതുവിന്റെ പിന്തുണയും ലഭിച്ചു. വിവാഹ ചടങ്ങിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് രണ്ടുപേരും ഈ തുക ലാഭിച്ചത്.  

date