Skip to main content

കുട്ടികള്‍ക്കായി കെ ഡാറ്റ് അഭിരുചി പരീക്ഷ നടത്തും

 

പത്താം ക്‌ളാസ് കഴിഞ്ഞവര്‍ക്കും പതിനൊന്നില്‍ പഠിക്കുന്നവര്‍ക്കുമായി അവരുടെ വിവിധ മേഖലകളിലെ കഴിവുകളും പോരായ്മകളും അറിയാന്‍ സഹായിക്കുന്ന അഭിരുചി പരീക്ഷ ഹയര്‍ സെക്കണ്ടറി ഡയറക്‌ട്രേറ്റിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ നടത്തും. കെ ഡാറ്റ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ പരീക്ഷ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 87 നോഡല്‍ സ്‌കൂളുകള്‍ വഴിയാണ് നടത്തുക. അഭിരുചി പരീക്ഷ നടത്താനും കൗണ്‍സലിംഗ് നല്‍കാനുമായി അധ്യാപകര്‍ക്ക് അഞ്ച് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കിയിട്ടുണ്ട്. http://careerguidence.dhse.kerala.gov.in ല്‍ എസ്. എസ്. എല്‍. സി രജിസ്റ്റര്‍ നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കെ ഡാറ്റിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. 

പി.എന്‍.എക്‌സ്.4142/18

date