Post Category
ജില്ലയില്‍ വനിതകള്‍ നയിക്കുന്ന ഒമ്പത് ബൂത്തുകള്‍
ആലപ്പുഴ: വനിതകളുടെ പൂര്‍ണ നിയന്ത്രണത്തില്‍ ജില്ലയില്‍ ഒന്‍പത് സ്ത്രീ സൗഹൃദ (പിങ്ക്)ബൂത്തുകള്‍. ഓരോ നിയമസഭ മണ്ഡലത്തിലും ഓരോ പിങ്ക് ബൂത്ത് വീതമാണ് സജ്ജമാക്കിയിട്ടുള്ളത്. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പടെ എല്ലാ ഉദ്യോഗസ്ഥരും വനിതകള്‍ ആയിരിക്കും.
അരൂര്‍ മണ്ഡലം-എന്‍. എസ്. എസ് കോളേജ് പള്ളിപ്പുറം, ചേര്‍ത്തല- സെന്റ് മൈക്കിള്‍സ് കോളേജ് ചേര്‍ത്തല, ആലപ്പുഴ- എസ്. ഡി. വി ജി. എച്ച്. എസ്, അമ്പലപ്പുഴ- സെന്റ് ആന്റണീസ് ഗേള്‍സ് എച്ച്.എസ്, കുട്ടനാട്- ഗവ. ഹൈ സ്കൂള്‍ തെക്കേക്കര, ഹരിപ്പാട്- ഗവ. യു.പി.എസ് ഹരിപ്പാട്, കായംകുളം- സെന്റ് മേരിസ് ജി. എച്ച്. എസ്. കായംകുളം, മാവേലിക്കര- ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ് മാവേലിക്കര, ചെങ്ങന്നൂര്‍- ശ്രീ ചിത്തിര വിലാസം ട്രെയിനിങ് സ്കൂള്‍.
date
- Log in to post comments