Skip to main content

കവിയൂര്‍ പുഞ്ചയുടെ തുടര്‍പദ്ധതികള്‍ ജില്ലാതലയോഗം ഇന്ന് (26)

 

കവിയൂര്‍ പുഞ്ചയുടെ തുടര്‍പദ്ധതികള്‍ക്കായി ജില്ലാതലയോഗം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്ന് രാവിലെ 10:30ന് ചേരും. ജില്ലയിലെ നാല് പാടശേഖര സമിതി ഭാരവാഹികള്‍, ഇറിഗേഷന്‍ വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത, തൊഴിലുറപ്പ് പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ യോഗത്തില്‍ അവതരിപ്പിക്കും. തുടര്‍നടപടികള്‍, ഓരോ വകുപ്പുകളുടേയും ചുമതല എന്നിവയില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. 1300 ഏക്കര്‍ കൃഷിസാധ്യത ഉള്ള കവിയൂര്‍ പുഞ്ചയില്‍ നവംബറോടെ 500 ഏക്കറില്‍ കൃഷിയിറക്കാനാണ് തീരുമാനം. ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ്, ഹരിതകേരളമിഷന്‍ ഉപാദ്ധ്യക്ഷ ടി.എന്‍ സീമ, ജനപ്രിതിനിധികള്‍, ജില്ലാതല വകുപ്പ് മേധാവികള്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍പങ്കെടുക്കും.                           (പിഎന്‍പി 3051/18)

date