Skip to main content

യുഎന്‍ പ്രതിനിധികള്‍ പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

 

ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ യുഎന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. യുണൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം കണ്‍സല്‍ട്ടന്റ് പി.കെ ദാസ്, യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ കണ്‍സല്‍ട്ടന്റ് അനുജാ ഗുലാത്തി എന്നിവരാണ് സന്ദര്‍ശനത്തിനായി എത്തിയത്. പ്രളയം ഏറെ ബാധിച്ച ബിന്മരം കോളനി, എഴിക്കാട് കോളനി, ആറന്മുള, ചിറ്റാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹുമായി സംഘം കൂടിക്കാഴ്ച നടത്തി. പ്രളയത്തെ മുന്നില്‍കണ്ട് ജില്ലയില്‍ നടപ്പിലാക്കാവുന്ന വിവിധ പദ്ധതികളുടെ സാധ്യതകളെ കുറിച്ച് സംഘം വിശദീകരിച്ചു. യോഗത്തില്‍ വിവിധ വകുപ്പ്‌മേധാവികള്‍ പങ്കെടുത്തു.                  (പിഎന്‍പി 3053/18)

date