Skip to main content

നെല്ല് ജനിതക സംരക്ഷകരുടെ സംഗമം 27ന്

    ഉത്തര കേരളത്തിലെ നെല്ല് ജനിതക സംരക്ഷകരുടെ സംഗമം സെപ്റ്റംബര്‍ 27ന് രാവിലെ 11.30ന് പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എം. രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നെല്ല് ഗവേഷണ പദ്ധതി പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ടി. വനജ പദ്ധതി വിശദീകരിക്കും. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ശ്രീധരന്‍ അധ്യക്ഷത വഹിക്കും. കേരളത്തിലെ ആദ്യത്തെ പൈതൃക വിത്ത് ഗ്രാമമായി പ്രഖ്യാപിച്ച പിലിക്കോടിനുള്ള നാടന്‍ നെല്ലിനങ്ങളുടെ രണ്ടാംഘട്ട വിത്ത് വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ നെല്ല് ജനിതക ശേഖരപാടം കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് കാണുന്നതിനും വിലയിരുത്തുന്നതിനും  അവസരം ലഭിക്കും.  

date