Skip to main content

പ്രളയബാധിതര്‍ക്ക് സഹായവുമായി പ്രവാസികള്‍

    കോഴിക്കോട് ജില്ലാ പ്രവാസി സമിതി 12 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ ജില്ലയിലെ പ്രളയ ബാധിതര്‍ക്കായി നല്‍കി. ജില്ലാ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശേന് കെ.എം.സി.സി റിയാദ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി പുതുപ്പാടി വസ്ത്രങ്ങള്‍ കൈമാറി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ അസ്മത്ത്, പി ഇസ്മായില്‍, ജൂനിയര്‍ സൂപ്രണ്ട് ഷൈനി, ജില്ലാ ലോ ഓഫീസര്‍ കോമളവല്ലി, മോയിന്‍കാസിം, കെ അഷ്റഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date