Skip to main content

ശുചിത്വ സാക്ഷരതയ്ക്ക് തുടക്കമായി പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപനങ്ങളെയും അനുമോദിച്ചു

ജില്ലയില്‍ ശുചിത്വ സാക്ഷരത പരിപാടിക്ക് തുടക്കമായി. ടാഗോര്‍ സെന്റനറി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ശുചിത്വ സാക്ഷരത അണിയറ ശില്‍പ്പികളായ ഡോ പുന്നന്‍ കുര്യന്‍,  ശശിധരന്‍ ഒഡീസിയ, പ്രമോദ് മണ്ണേടത്ത്, യു.പി ഏകനാഥന്‍, വി.കെ പ്രഗ്‌നേഷ്,  എന്നിവരെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. കോഴിക്കോട് കോര്‍പ്പറേഷനെയും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ മികച്ച മുനിസിപ്പാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി, വടകര, ഫറോക് മികച്ച ബ്ലോക്ക് പഞ്ചായത്തായി  തെരഞ്ഞെടുക്കപ്പെട്ട വടകര, കൊടുവള്ളി, കുന്നുമ്മല്‍    മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട  മാവൂര്‍, അഴിയൂര്‍, ബാലുശ്ശേരി, തിരുവമ്പാടി, ചേമഞ്ചേരി എന്നിവയെയും    ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അനുമോദിച്ചു.  യൂട്യൂബില്‍ ശുചിത്വ സാക്ഷരത സന്ദേശം പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. 
ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ യു വി ജോസ് ആമുഖ പ്രഭാഷണം നടത്തി. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. കബനി പദ്ധതി വിശദീകരിച്ചു. മണര്‍കാട് സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പുന്നന്‍ കുര്യന്‍ ശുചിത്വ സാക്ഷരത ക്ലാസ് നയിച്ചു. അസി. കളക്ടര്‍ കെ എസ് അഞ്ജു പ്ലാസ്റ്റിക്കിന് ബദലായി തുണി സഞ്ചികൈമാറല്‍ നിര്‍വഹിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം വി ബാബുരാജ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി കെ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണന്‍,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ് ഗോപകുമാര്‍, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ്,  ശുചിത്വ സാക്ഷരത ജില്ലാ കോര്‍ഡിനേറ്റര്‍ യു.പി ഏകനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date