Skip to main content

ധനസഹായ വിതരണോദ്ഘാടനം  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇന്ന് നിർവഹിക്കും

ആലപ്പുഴ: തുറമുഖതൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകുന്നതിന് സർക്കാർ അനുമതിയായി. ധനസഹായത്തിന്റെ വിതരണോദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇന്ന് (സെപ്റ്റംബർ 26) രാവിലെ ഒമ്പതിന് തുറമുഖ ഓഫീസിൽ നിർവഹിക്കും. അന്നേ ദിവസവും തുടർന്നുള്ള രണ്ടു ദിവസങ്ങളിലും തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്യും. തുറമുഖ തൊഴിലാളികളോ, നിയമപരമായ പിൻതുടർച്ചാവകാശികളോ, അവകാശം തെളിയിക്കുന്നതിനുള്ള രേഖകളായ ടോക്കൺ, ആധാർ കാർഡ്, റേഷൻ കാർഡ്, പണം കൈപ്പറ്റുന്നതിനുള്ള ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് എന്നിവ സഹിതം തുറമുഖ ഓഫീസിൽ ഹാജരാക്കി ധനസഹായം കൈപ്പറ്റാം. 

date