Skip to main content

കുടുംബശ്രീയിൽ അംഗങ്ങളായാൽ മതി:   പലിശ രഹിത വായ്പ ലഭിക്കും

ആലപ്പുഴ: പ്രളയത്തിൽ വീട്ടുപകരണങ്ങൾ നശിച്ച കുടുംബങ്ങൾക്ക് അത് വാങ്ങാനായി കുടുംബശ്രീ വഴി ഏർപ്പാടാക്കുന്ന പലിശ രഹിത വായ്പയ്ക്ക് എല്ലാ വനിതകൾക്കും അപേക്ഷിക്കാനാകും.ഒരു ലക്ഷം  രൂപവരെയാണ് ഈടില്ലാതെ വായ്പയായി ലഭിക്കുന്നത്. ഇതിനായി കുടുംബശ്രീയിൽ അംഗത്വമെടുക്കണമെന്നുമാത്രം. നിലവിൽ പതിനായിരം രൂപയുടെ അടിയന്തിര സഹായം ലഭിച്ചവരെയാണ് പലിശ രഹിത വായ്പ വാങ്ങാൻ അർഹതയുള്ളതവരായി കുടുംബശ്രീ  പരിഗണിക്കുന്നത്്.   ഇതുവരെ ഒരു യൂണിറ്റിലും അംഗത്വമില്ലാത്ത വനിതകൾ  തൊട്ടടുത്തുള്ള കുടുംബശ്രീ യൂണിറ്റിൽ രജിസ്റ്റർ ചെയ്ത് തുടർച്ചയായി മൂന്നാഴ്ച വരെ ത്രിഫ്റ്റ് അടയ്ച്ചിരിക്കണമെന്നാണ് നിർദ്ദേശമുള്ളത്. പുതുതായി കുടുംബശ്രീയൂണിറ്റ് ഉണ്ടാക്കുകയാണെങ്കിൽ ആറുമാസം വരെയാണ്  ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ അടിയന്തിര സാഹചര്യമായതിനാൽ ആറുമാസക്കാലയളവിൽ ഇളവുണ്ടാകും.അംഗത്വമെടുക്കാൻ സമീപത്തുള്ള കുടുംബശ്രീ യൂണിറ്റ് സെക്രട്ടറിയ്ക്ക് അപേക്ഷ നൽകുകയാണ് വേണ്ടത്. വ്യക്തിയുടെ വിവരങ്ങളടങ്ങിയ രേഖ അയൽക്കൂട്ട രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതോടെ  കുടുംബശ്രീയിൽ അംഗത്വമെടുക്കാം.പലിശ രഹിത വായ്പ ഈ ആഴ്ച മുതൽ വിതരണം ചെയ്യും.

 

Kindly See the Attachment.

date