Skip to main content

ജില്ലയില്‍ ആഴ്ചചന്തകള്‍ക്ക് തുടക്കം കുറിച്ചു

   ജില്ലയില്‍ ആഴ്ച ചന്തകളുടെ ജില്ലാതല ഉദ്ഘാടനം  മഞ്ചേശ്വരം ബ്ലോക്ക് ഓഫീസിന് സമീപത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എ.കെ.എം.അഷറഫ് നിര്‍വ്വഹിച്ചു.  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി ആര്‍ ഉഷാദേവി പദ്ധതി വിശദീകരിച്ചു.     കര്‍ഷകരുടെ ഉത്പന്നങ്ങള്‍ അവരില്‍ നിന്നും ശേഖരിച്ച് ഇടനിലക്കാരില്ലാതെ ആഴ്ചചന്തകളില്‍ നേരിട്ട് വിപണനം നടത്താം.      കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കുടുംബശ്രീയുടെയും ഹരിതകേരളം പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആണ് ആഴ്ചചന്തകള്‍ നടത്തുന്നത്.  ജില്ലയില്‍ ഇത്തരത്തിലുള്ള 20 ആഴ്ച ചന്തകള്‍ നടത്തുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്.      ചടങ്ങില്‍ ത്രിതലപഞ്ചായത്ത് മെമ്പര്‍മാര്‍, കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, കൃഷി ഓഫീസര്‍മാര്‍, കൃഷി അസിസ്റ്റന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.   പദ്ധതി പരമാവധി കര്‍ഷകരും പൊതുജനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിക്കുന്നു.

date